പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തയിൽ എത്തിച്ചു കൊണ്ട് മുഴുവൻ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക് ” പരിപാടിയുടെ ഭാഗമായി പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളും കൃഷിയിടമാക്കി മാറ്റിക്കൊണ്ട് കുരുന്നുകൾക്ക് കൃഷിയറിവുകൾ പകർന്നു നൽകുന്ന പദ്ധതിക്ക് തുടക്കമായി.
മുത്തംകുഴി പതിനൊന്നാം വാർഡിലെ പത്താംനമ്പർ അങ്കണവാടിയിൽ നടന്ന പച്ചക്കറിതൈ നടീൽ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി. സാജു നിർവ്വഹിച്ചു. വാർഡ് മെമ്പർ ലാലി ജോയി അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലും പദ്ധതിയിലൂടെ മാതൃകാ കൃഷിത്തോട്ടം നിർമ്മിക്കും. മികച്ച രീതിയിൽ കൃഷി ചെയ്യുന്ന അങ്കണവാടിക്ക് പുരസ്കാരങ്ങൾ നൽകും. മുഴുവൻ തരിശ് നിലങ്ങളും ഏറ്റെടുത്ത് കൃഷി ചെയ്യുന്നതിനായി പഞ്ചായത്ത്തല കമ്മിറ്റിക്ക് എട്ടാം തീയതി രൂപം നൽകും.
സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ മേരി പീറ്റർ,ബേസിൽ എൽദോസ്, ബ്ലോക്ക് മെമ്പർ ലിസ്സി ജോസഫ്, മെമ്പർമാരായ സിജി ആൻ്റണി, ലത ഷാജി, അങ്കൺവാടി ടീച്ചർ ശോഭ ചന്ദ്രൻ, ബിനു ഐസക്ക്, രാധാ മോഹനൻ, ബെന്നി പുതുക്കയിൽ,എന്നിവർ സംസാരിച്ചു കൃഷി ഓഫീസർ ഇ.എം.അനീഫ സ്വാഗതവും, കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.