പിണ്ടിമന : റിട്ട. പോസ്റ്റ്മാൻ മാലിപ്പാറ തോട്ടത്തിൽ പത്രോസ് (62) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കുളങ്ങാട്ടുകുഴിയിൽ നിന്നും യാക്കോബായ പള്ളിപ്പടിയിലേക്കുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട ടിപ്പർലോറി എതിരെവന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട ടിപ്പർ മറിഞ്ഞു.
അപകടത്തിൽപ്പെട്ട തോട്ടത്തിൽ പത്രോസിനെ ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊളങ്ങാട്ടുകുഴി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ സണ്ടേ സ്കൂൾ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഗ്രേസി പഴുക്കാളിൽ. മക്കൾ: റിൻസി, എൽദോസ്, മെറിൻ. മരുമക്കൾ: ഷിൻജു, ഡിൻസിൽ, ലിയ.
