കോതമംഗലം: സി.പി.ഐ പിണ്ടിമന ലോക്കല്‍ കമ്മറ്റിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് പിണ്ടിമന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വീകരണ സമ്മേളനം കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പറും, സാഹിത്യകാരനുമായ സിപിഐ പിണ്ടിമന ലോക്കല്‍ സെക്രട്ടറി സീതി മുഹമ്മദ് അടക്കം പതിനഞ്ചോളം പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മണ്ഡലം പ്രസിഡന്റ് നോബിള്‍ ജോസഫ് അധ്യക്ഷനായി. എ.ജി. ജോര്‍ജ്, പി.എസ്.എം. സാദിഖ്, അബു മൊയ്തീന്‍, എം.എസ്. എല്‍ദോസ്, റോയി കെ. പോള്‍, ജെയ്‌സണ്‍ ദാനിയേല്‍, സണ്ണി വേളൂക്കര, പി.എം അഹമ്മദുകുട്ടി, ജോളി ജോര്‍ജ്, എം.കെ. മോഹനചന്ദ്രന്‍, ജെസി സാജു, ലൈജു പണിക്കര്‍, ബേസില്‍ തണ്ണിക്കോട്ട്, വില്‍സണ്‍ കൊച്ചുപറമ്പില്‍, മത്തായി കോട്ടക്കുന്നേല്‍, ബഷീര്‍ വെറ്റിലപ്പാറ എന്നിവര്‍ പ്രസംഗിച്ചു.
സീതി മുഹമ്മദ് സി പി ഐ പിണ്ടിമന ലോക്കൽ കമ്മിറ്റി സെക്രട്ടറി , എ ഐ വൈ എഫ് താലൂക്ക് സെക്രട്ടറി , സി പി ഐ താലൂക്ക് അസി: സെക്രട്ടറി ,ടിബർ തൊഴിലാളി യൂണിയൻ എ ഐ റ്റി യു സി താലൂക്ക് സെക്രട്ടറി ,കേരള പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് ,തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന സീതി മുഹമ്മദ് ജനയുഗം കോതമംഗലം റിപ്പോർട്ടർ കോതമംഗലം പ്രസ് ക്ലബ്ബ് സെക്രട്ടറി കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
മജീഷ് പി.കെ. പേപ്പതി പുരക്കൽ (പ്രസിഡൻ്റ് എ ഐ വൈ എഫ് പിണ്ടി മന എൽ .സി ), രാജേഷ് മറ്റത്തിൽ ( എ ഐ വൈ എഫ് ജോ സെക്രട്ടറി ), രതീഷ് വി കെ വെട്ടിക്കൽ ( എ ഐ വൈ എഫ് മുത്തംകുഴി യൂണിറ്റ് സെക്രട്ടറി), സുമേഷ് എം എം മംഗലത്ത് ( എ ഐ വൈ എഫ് ട്രഷറർ), ബാബുമോൻ മാലിക്കുടി (മുത്തംകുഴി ബ്രാഞ്ച് സെക്രട്ടറി), സലിം എ. എസ് ആഞിലിമൂട്ടിൽ (പാർട്ടി മെമ്പർ), ശ്രീജിത്ത് നാരായണൻ ( ജോസെക്രട്ടറി എ ഐ റ്റി യു സി ടിബർ യൂണിറ്റ് വേട്ടാംപാറ ) തുടങ്ങിയവർ ആണ് പാർട്ടി ബന്ധം ഉപേക്ഷിച്ചു കോൺഗ്രസിൽ ചേർന്നത്.