കോതമംഗലം : സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് CBI – യെ കൊണ്ട് അന്വേഷിപ്പിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കോൺഗ്രസ്സ് പിണ്ടിമന മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മണിക്ക് നടത്തിയ ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് M S എൽദോസ് ഉത്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് നോബിൾ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി റോയി K പോൾ മുഖ്യ പ്രഭാഷണം നടത്തിയ സമ്മേളനത്തിൽ സണ്ണി വേളൂക്കര, ലൈജു പണിക്കർ ,ബേസിൽ പിണ്ടിമന ,NC ലാൽ, മത്തായി കോട്ടക്കുന്നേൽ, V V ബാബു, ബഷീർ വെറ്റിലപ്പാറ, CV മർക്കോസ്, എബി പോൾ എന്നിവർ സംസാരിച്ചു.