കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പിണ്ടിമന ആയുർവേദ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ(18/06/2022 ശനിയാഴ്ച)11 മണിക്ക് ആന്റണി ജോൺ എം എൽ എ നിർവ്വഹിക്കും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും.
