കോതമംഗലം : ശ്രേഷ്ഠ കാതോലിക്ക ബാവയെ മാർ ബസേലിയോസ് ആശുപത്രിയിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സന്ദർശിച്ചു. ബാവയുടെ ആരോഗ്യനില സംബന്ധിച്ച് വിശദാംശങ്ങൾ ഡോക്ടറോട് ചോദിച്ചറിഞ്ഞു. കോതമംഗലം MLA ആൻറണി ജോൺ, ആശുപത്രി സെക്രട്ടറി അഡ്വ. സി ഐ ബേബി, തമ്പു ജോർജ് തുകലൻ എന്നിവർ സന്നിഹിതരായിരുന്നു. സുഖം പ്രാപിച്ചു കർമ്മമേഖലയിലേക്ക് പെട്ടന്ന് തിരിച്ചുവരുവാൻ സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിക്കുകയും ചെയ്തു.

You must be logged in to post a comment Login