പെരുമ്പാവൂർ : വിവാഹ വാഗ്ദാനം നൽകി പതിനെട്ടുകാരിയെ ഗർഭിണിയാക്കിയ കേസിൽ പ്രതി പിടിയിൽ. വെസ്റ്റ് വെങ്ങോല പാലായിക്കുന്ന് കളരിക്കൽ വീട്ടിൽ സമൽ (24) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ കുന്നത്തുനാട് പോലീസ് സ്റ്റേഷനിൽ പോക്സോ കേസുമുണ്ട് . ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൻ, എസ്.സി.പി. ഒമാരായ കെ.എ.നൗഷാദ്, പി.എ.അബ്ദുൾ മനാഫ്, മൃദുല കുമാരി, സി.പി.ഒ ജീമോൻ.കെ.പിള്ള തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
