പെരുമ്പാവൂർ : വാഴക്കുളം പഞ്ചായത്തിലെ ഭായി കോളനിയിലെ താമസക്കാരായ അതിഥി തൊഴിലാളികൾക്കുള്ള പൊതു അടുക്കള എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, വി.പി സജീന്ദ്രൻ എന്നിവർ സന്ദർശിച്ചു. 2500 തൊഴിലാളികൾക്കുള്ള ഭക്ഷണം ഇന്നലെ തയ്യാറാക്കി നൽകി. ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയാണ് എം.എൽ.എമാർ മടങ്ങിയത്.
അതിഥി തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം ഭക്ഷണം ഇവിടെ ലഭ്യമാക്കുന്നുണ്ട്. ഉത്തരേന്ത്യൻ ഭക്ഷണത്തിന് കൂടി സംവിധാനമുണ്ടാക്കും. മെഡിക്കൽ സൗകര്യങ്ങളും ഇതോടൊപ്പം ഒരുക്കും. കര്‍ഫ്യൂ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരും പുറത്തിറങ്ങരുതെന്നും വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും എം.എൽ.എമാർ തൊഴിലാളികളോട് അഭ്യർഥിച്ചു. കോളനിയിൽ പോലീസ് നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.