പെരുമ്പാവൂർ : നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും ഔഷധി ജംഗ്ഷനിലെ അപകടങ്ങൾ ഒഴിവാക്കുന്നതു സംബന്ധിച്ചും മുൻസിപ്പൽ ചെയർമാൻ ടി എം സക്കിർ ഹുസൈന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി എൽദോസ് കുന്നപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. ടി യോഗത്തിൽ നഗരത്തിൽ അത്യാവശ്യമായി നടപ്പിൽ വരുത്തേണ്ട തും പ്രായോഗികമായി കൈക്കൊള്ളാൻ കഴിയുന്നതുമായ വിഷയങ്ങളെ സംബന്ധിച്ച് എൽദോസ് കുന്നപ്പള്ളി എംഎൽഎ മുൻസിപ്പൽ ചെയർമാൻ ശ്രീ സക്കീർഹുസൈൻ എന്നിവർ വിശദീകരിച്ചു. രാഷ്ട്രീയ സാമൂഹ്യ തലങ്ങളിൽ നിന്നുണ്ടായ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ഒരു നിവേദനം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ബഹു എംഎൽഎ, നഗരസഭാ ചെയർമാൻ എന്നിവർ മുഖേന സമർപ്പിക്കുന്നതിന് ഒരു സബ്കമ്മിറ്റി യെ നിയോഗിക്കുന്നതിന് തീരുമാനിച്ചു.
ഗതാഗതം നിയന്ത്രിക്കുന്നതിന് അടിയന്തരമായി ഔഷധി ജംഗ്ഷനിൽ സിഗ്നൽ സംവിധാനം നടപ്പിൽ വരുത്തുന്നതിനും കൂടാതെ പോലീസിൻറെ കൂടി സഹകരണത്തോടെ ഗതാഗതം നിയന്ത്രിക്കുന്നതിനും തീരുമാനിച്ചു. ഔഷധി ജംഗ്ഷനിൽ നഗരസഭ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഹൈമാസ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് എം.എൽ എ അറിയിച്ചു . ഈ ജംഗ്ഷനിൽ കാഴ്ച മറയ്ക്കുന്ന ബോർഡുകൾ ഉൾപ്പടെയുള്ള വ എടുത്ത് മാറ്റുന്നതിന് തീരുമാനിച്ചു. അനധികൃത പാർക്കിംഗ് ഒഴിവാക്കുക, വൺവേ സംവിധാനം നടപ്പിലാക്കുന്നതിനും അടിയന്തരമായി ചെയ്യാൻ കഴിയുന്ന പ്രായോഗിക നിർദേശങ്ങൾ നടപ്പിലാക്കുന്നതിനു തീരുമാനിച്ചു. റോസുകളിൽ രൂപപ്പെട്ടിരിക്കുന്ന കുഴികൾ അടയ്ക്കുന്നതിനും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ കൂടി സഹായത്തോടെ ക്യാമറ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ പരിഹരിക്കുന്നതിന് എല്ലാവിധ പിന്തുണയും യും നൽകുമെന്ന് യോഗത്തിൽ പങ്കെടുത്തവർ അറിയിക്കുകയുണ്ടായി.
യോഗാനന്തരം ബഹു .മുൻസിപ്പൽ ചെയർമാൻ ശ്രീ റ്റി.എം സക്കീർ ഹുസൈൻ , തഹസിൽദാർ ,പി ഡബ്ല്യു ഡി ,വാട്ടർ അതോറിറ്റി, കെഎസ്ഇബി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരോടൊപ്പം ഔഷധി ജംഗ്ഷനിൽ എത്തിച്ചേർന്ന് സമീപപ്രദേശത്തെ കെട്ടിട ഉടമകളോട് അനുഭാവപൂർവ്വം ചർച്ച നടത്തിയത് പ്രകാരം സുപ്രധാനമായ തീരുമാനങ്ങൾ എടുത്തു. കുമാർ ബേക്കറി യുടെ നിലവിലെ ബോർഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കെഎസ്ഇബി പോസ്റ്റ് സ്ഥാപിക്കുന്നതിന് സ്ഥലം നൽകാമെന്ന് കെട്ടിട ഉടമ സമ്മതിച്ചിട്ടുണ്ട്. ടെമ്പിൾ റോഡിൽ ഇറക്കത്തിൽ ഉള്ള 3 കെഎസ്ഇബി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനും ഉടമയുടെ സമ്മതം ആവശ്യമുള്ളതിനാൽ ആയത് ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കുമാർ ബേക്കേഴ്സ് നോട് ചേർന്നിട്ടുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് കൾവർട്ട് എക്സ്റ്റൻഷൻ നടത്തുന്ന സമയത്ത് താഴ്ത്തി ഇടുന്നതിന് തീരുമാനിച്ചു.
സോളാർ ബ്ലിങ്കർ മൂന്നെണ്ണം , നോ എൻട്രി ബോർഡ് ബോർഡ് മൂന്നെണ്ണം , പെഡസ്ട്രിയൻ ക്രോസിംഗ് , റം പിൾ സ്ട്രിപ്പ് ,ഡയറക്ഷൻ ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതിന് ആവശ്യപ്പെടുകയും ആയത് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിക്കുന്ന തിനും തീരുമാനിച്ചു . നിലവിൽ ഉപയോഗശൂന്യമായ തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടുള്ള രണ്ട് പോസ്റ്റുകൾ പിഡബ്ല്യുഡി നീക്കം ചെയ്യാം എന്ന് തീരുമാനിച്ചു. പ്രവർത്തനക്ഷമമല്ലാത്ത സിഗ്നൽ ലൈറ്റ് മാറ്റുന്നതിന് പിഡബ്ല്യുഡി ക്ക് അനുമതി നൽകിയിട്ടുണ്ട്. ആയത് നീക്കം ചെയ്ത് ഡിവൈഡർ പൊളിച്ചു നീക്കുന്നതാണ്. ടെമ്പിൾ റോഡിലെ ബെൽ മൗത്ത് നിലവിലെ വ്യാപാര സ്ഥാപനത്തിൻറെ അനുമതി ലഭ്യമായ തിനുശേഷം പിഡബ്ല്യുഡി വികസിപ്പിക്കുന്നതാണ് തീരുമാനം അടിയന്തരമായി നൽകാം എന്ന് ബഹു ചെയർമാനോട് വ്യാപാരി പ്രതിനിധികൾ ചെയർമാനോട് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ജംഗ്ഷൻ വികസനത്തിന് ആവശ്യമായ ആയ മറ്റു കാര്യങ്ങൾ കൂടി പരിശോധിച്ച് പിഡബ്ല്യുഡി നടപ്പിൽ വരുത്തുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിക്കായി ആയി 14. 9 .2021 ന് നൽകാമെന്ന് തീരുമാനിച്ചു. അടിയന്തരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങൾക്കും പൊതുസമൂഹത്തിന്റെ പിന്തുണ ഉണ്ടാകുമെന്ന് യോഗത്തിൽ പങ്കെടുത്തവർ അറിയിച്ചു . യോഗത്തിൽ വൈസ് ചെയർ പേഴ്സൺ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, കൗൺസിലേഴ്സ്, താസിൽദാർ വിനോദ് രാജ് , കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മനോജ്, ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ അസൈനാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോഷി, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ദേവകുമാർ, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ ശാരിക, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഔസേപ്പ്, ട്രാഫിക് എസ് ഐ അബ്ദുൾ റഹ്മാൻ, മർച്ചൻ അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വിവിധ സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.