പെരുമ്പാവൂർ: സോഷ്യൽ മീഡിയാ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയച്ച യുവാവ് പിടിയിൽ. കാസർഗോഡ് ചട്ടഞ്ചാൽ നിസാമുദ്ദീൻ നഗർ മൊട്ടയിൽ വീട്ടിൽ സൽമാൻ പാരിസ് (20) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെൺകുട്ടിയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിലേക്ക് പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രം അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. 2022 ഒക്ടോബറിലാണ് സംഭവം നടന്നത്. പ്രതി വിദേശത്തായിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടന്ന അന്വേഷണത്തിലാണ് പിടിയിലാകുന്നത്. ഇയാളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പോലീസ് വിശദമായി പരിശോധിച്ചു വരുന്നു. എ.എസ്.പി ജുവനപ്പടി മഹേഷ്, ഇൻസ്പെക്ടർ ആർ..രഞ്ജിത്ത്, എ.എസ്.ഐ കെ.എ.നൗഷാദ്, എസ്.സി.പി.ഒ പി.എഅബ്ദുൽ മനാഫ്, സി.പി.ഒ മാരായ ജിഞ്ചു.കെ.മത്തായി, ജോജോ ജോർജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
