മുവാറ്റുപുഴ : എം.സി.റോഡിൽ പുല്ലുവഴിക്ക് സമീപം ഉണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. മൂവാറ്റുപുഴ പേട്ട കളരിക്കുടിതാഴത്ത് വീട്ടിൽ ഹാറൂണിൻ്റെ മകൻ ഹസർ ഹാറൂൺ (20) ആണ് മരണപ്പെട്ടത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്ന ഹസർ മുവാറ്റുപുഴയിൽ നിന്നും പെരുമ്പാവൂരിലേയ്ക്ക് ബൈക്കിൽ വരും വഴി മുൻപിലുണ്ടായിരുന്ന ഐഷർ ലോറിയെ മറികടക്കാൻ ശ്രമിക്കവേ ബൈക്കിൻ്റെ ഹാൻ്റിൽ ഉടക്കി ലോറിയിൽ ചെന്നിടിച്ചാണ് അപകടമുണ്ടായതെന്ന് പറയപ്പെടുന്നു. റോഡിൽ തെറിച്ചുവീണ ഹസറിന് തലയ്ക്കും, കൈകൾക്കും പരിക്കേൽക്കുകയായിരുന്നു. ഉടൻ പരിസരവാസികളും ലോറി ഡ്രൈവറും ചേർന്ന് ജീപ്പിൽ കയറ്റി പെരുമ്പാവൂർ താലൂക്ക് ഗവൺമെൻ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
