Connect with us

Hi, what are you looking for?

CRIME

ബൈക്കുകളിൽ എത്തി നിരീക്ഷണം നടത്തി രാത്രി മോഷണം; നെല്ലിക്കുഴി സ്വദേശിനിയും ഭർത്താവും കൂട്ടാളിയും പോലീസ് പിടിയിൽ.

പെരുമ്പാവൂർ: പെരുമ്പാവൂർ ഭജന മഠത്തിന് എതിർ വശമുള്ള മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ. ചെന്നൈ തൃശ്നാപ്പിള്ളി അണ്ണാനഗറിൽ അരുൺ കുമാർ (28), തിരൂർ കൂട്ടായി കാക്കോച്ചിന്‍റെ പുരിക്കൾ വീട്ടിൽ സഫ്‌വാൻ (31 ), അരുൺകുമാറിന്‍റെ ഭാര്യ നെല്ലിക്കുഴി പ്ലാംകുടിവീട്ടിൽ സാമിനി (28) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ് 5 ന് പുലർച്ചെയാണ് മൊബൈൽ ഷോപ്പിൽ സംഘം ഷട്ടർ പൊളിച്ച് അകത്തു കയറി മോഷണം നടത്തിയത്.

37 വില കൂടിയ മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടോർച്ച്, മെമ്മറി കാർഡുകൾ എന്നിവയാണ് കവർന്നത്. തുടർന്ന് സംഘം ഒളിവിൽ പോയി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് ടീം എടപ്പാൾ, താനൂർ, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും പതിമൂന്ന് ഫോൺ, സ്മാർട്ട് വാച്ച്, ടോർച്ച് എന്നിവ പലയിടങ്ങളിൽ നിന്നായി കണ്ടെടുത്തു. മോഷണ വസ്തുക്കൾ പല സ്ഥലങ്ങളിലായി വിറ്റിരിക്കുകയാണ്. മോഷണമുതൽ സൂക്ഷിച്ചതിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്.

അരുൺകുമാർ ഇരുപത്തിയഞ്ചോളം മോഷണകേസ്സുകളിലും, സഫ്‌വാൻ ഇരുപതോളം കേസ്സുകളിലും പ്രതിയാണ്. പകൽ ബൈക്കുകളിൽ സ്ഥാപനങ്ങളിൽ എത്തി നിരീക്ഷണം നടത്തി രാത്രി മോഷണം നടത്തലാണ് ഇവരുടെ രീതി. മോഷണമുതൽ വിറ്റ് കിട്ടുന്ന തുക ആഡംബര ജീവിതത്തിനും മയക്കുമരുന്നിനുമാണ് ചിലവഴിക്കുന്നത്. എസ് പി കെ.കാർത്തിക്, എ എസ് പി അനുജ് പലിവാൽ, ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ് ഐ മാരായ റിൻസ്.എം.തോമസ്, അനിൽകുമാർ, എസ് സി പി ഒമാരായ പി.എ.അബ്ദുൾമനാഫ് (കുന്നത്തുനാട്), കെ.എ.നൌഷാദ്, എ.ഐ.നാദീർഷാ, എം.ബി.സുബൈർ, എ,പി.ഷിനോജ്, ശ്രീജിത്ത് രവി, ധന്യ മുരളി തുടങ്ങിയവാരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

You May Also Like

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

ACCIDENT

കോതമംഗലം: നേര്യമംഗലത്ത് ജീപ്പും ബോലോറയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. ബൈസണ്‍ വാലിയില്‍ നിന്നും വന്ന ജീപ്പും കോതമംഗലം ഭാഗത്ത് നിന്നും വന്ന ബോലോറയുമായി കൂട്ടിയിടിച്ചാണ് അപകടം...

NEWS

തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

NEWS

കോതമംഗലം : ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി...

NEWS

കോതമംഗലം: നേര്യമംഗലത്ത് പ്രതിഭാ സംഗമം സംഘടിപ്പിച്ചു.ഡി വൈ എഫ് ഐ നേര്യമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഭാ സംഗമം സംഘടിപ്പിച്ചത്. എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ...

CHUTTUVATTOM

നേര്യമംഗലം: പെരുമ്പാവൂർ പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ നേര്യമംഗലം ശാസ്താ നഗർ കൂട്ടുങ്ങൾ കെ എസ് ബിനോയ്(53) അന്തരിച്ചു. ഭാര്യ: രജിത ചേർത്തല അർത്തിപറമ്പിൽ കുടുംബാംഗം. മക്കൾ – ആരതി, അനന്യ.സംസ്കാരം ഞായർ...

error: Content is protected !!