Connect with us

Hi, what are you looking for?

NEWS

കാട്ടുകൊമ്പനെ രക്ഷപ്പെടുത്താന്‍ തകര്‍ത്ത കിണറിന് ഒന്നര ലക്ഷം

കോതമംഗലം: കോട്ടപ്പടി മുട്ടത്തുപ്പാറയില്‍ കാട്ടുകൊമ്പനെ രക്ഷപ്പെടുത്താന്‍ തകര്‍ത്ത കുടിവെളള കിണറിന്റെ അറ്റകുറ്റപ്പണിക്ക് ഒന്നര ലക്ഷം അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ശുചീകരണത്തിനും ഇടിഞ്ഞഭാഗം കരിങ്കല്ല് കെട്ടുന്നതിനും ആള്‍മറ നിര്‍മിക്കുന്നതിനുമാണ് തുക അനുവദിച്ചത്. 30 നകം പണി പൂര്‍ത്തീകരിക്കണമെന്ന് ഉത്തരവില്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

പ്രദേശത്തെ 15 വീട്ടുകാര്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറിലാണ് കൊന്പന്‍ വീണത്. കിണര്‍ പുന:സ്ഥാപിക്കണമെന്ന് ഉടമയും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യത്തില്‍ നല്‍കിയ ഉറപ്പാണ് അധികൃതര്‍ പാലിച്ചത്.

You May Also Like

NEWS

കോതമംഗലം:വാരപ്പെട്ടി പഞ്ചായത്തിൽ മഴക്കാല ശുചീകരപ്രവർത്തനങ്ങൾക്ക് തുടക്കമായി.പൊതു ഇടങ്ങൾ, പരമ്പരാഗത ജലസ്ത്രോസുകൾ, റബ്ബർ തോട്ടങ്ങൾ മറ്റ് കൃഷിയിടങ്ങൾ , വഴിയോരങ്ങൾ, സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ വളപ്പുകൾ , കൊതുകുവളരാൻ സാധ്യതയുള്ള വിവിധ ഭാഗങ്ങൾ എന്നിവ...

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ വെയിറ്റിംഗ് ഷെഡ്ഡിലെ ഫാനുകള്‍ പ്രവര്‍ത്തനരഹിതം. യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് ഫാനുകള്‍. കഴിഞ്ഞദിവസങ്ങളിലെ കൊടുംചൂടില്‍പ്പോലും ഫാനുകള്‍ നോക്കുകുത്തിയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ ലൈറ്റുകളും പ്രവര്‍ത്തന...

NEWS

കോതമംഗലം: കളക്ടറുടെ ഓർഡറിന് പുല്ലുവില കൊച്ചി മൂന്നാർ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് ദേശീയപാത നവീകരണ നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ഇരുവശവും പല സ്ഥലങ്ങളിലും വൻതോതിൽ മണ്ണുകളും...

NEWS

പിണ്ടിമന:  പഞ്ചായത്ത് പത്താം വാർഡിലെ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്ക് ,എറണാകുളം ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ സി പ്രേം ഭാസ് ,ടൂറിസം പ്രൊജക്ട് എഞ്ചിനിയർ എസ് ശ്രീജ, ടൂറിസം പ്രൊമോഷൻ...