പെരുമ്പാവൂർ : നിർദ്ധനരായ രോഗികൾക്ക് മരുന്നുകൾ എത്തിച്ചു നൽകുന്ന മെഡിസിൻ ചലഞ്ച് പദ്ധതി ആരംഭിച്ചു. ലോക് ഡൗൺ അവസാനിക്കുന്നത് വരെ പദ്ധതി തുടരും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്താണ് പദ്ധതി ആരംഭിച്ചത്. നിരവധി രോഗികളാണ് ഈ സമയത്ത് വീടിന് പുറത്ത് പോയി മരുന്നുകൾ വാങ്ങിക്കുവാൻ സാധിക്കാതെ ബുദ്ധിമുട്ടുന്നത്. നിർദ്ധനരായ രോഗികൾ അവശ്യപ്പെടുന്നതിന് അനുസരിച്ചു മരുന്നുകൾ വാങ്ങി സന്നദ്ധ പ്രവർത്തകർ വീട്ടിൽ എത്തിച്ചു നൽകും. വിവിധ വ്യക്തികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
മരുന്നുകൾ ആവശ്യമുള്ളവർ പദ്ധതിയുടെ കോ – ഓർഡിനേറ്റർ ആയ മാത്യൂസ് കാക്കൂരാനുമായി 8593 93 92 39 എന്ന നമ്പറിൽ ബന്ധപ്പെടാം.