Connect with us

Hi, what are you looking for?

CHUTTUVATTOM

പെരുമ്പാവൂർ മണ്ഡലത്തിലെ പ്രധാനപ്പെട്ട നാല് റോഡുകളുടെ നിർമ്മാണ ഉദ്ഘടാനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചതായി എം എൽ എ.

പെരുമ്പാവൂർ : നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളായ ആലുവ-മൂന്നാർ റോഡ്, എം.സി റോഡ്, കുറുപ്പംപടി- കൂട്ടിയ്ക്കൽ റോഡ്, പുല്ലുവഴി – കല്ലിൽ റോഡ് എന്നീ റോഡുകൾ ബി.എം & ബി.സി നിലവാരത്തിൽ പുനരുദ്ധരിക്കുന്ന പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം അശമന്നൂർ പഞ്ചായത്തിന് മുൻപിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഓൺലൈൻ ആയി നിർവഹിച്ചു.

വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പിന് കീഴിൽ പെരുമ്പാവൂർ മണ്ഡലത്തിൽ നിരവധി റോഡുകളുടെ പുനരുദ്ധാരണമാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പെരുമ്പാവൂരിലെ എല്ലാ റോഡുകളും ബി.എം & ബി.സി നിലവാരത്തിലേയ്ക്ക് ഉയർത്തുകയാണ് സംസ്ഥാന ലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കുന്നതിനായി വിവിധ തരം പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പൂർത്തീകരിച്ചു പെരുമ്പാവൂർ മണ്ഡലത്തിൽ വരുന്നത്.

ഇന്ന് നിർമാണ ഉദ്ഘാടനം നാല് റോഡുകൾ.

1. ആലുവ മൂന്നാർ റോഡ്

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പ്രധാന സംസ്ഥാനപാതയാണ് ആലുവ മൂന്നാർ റോഡ്. എറണാകുളം ജില്ലയിലെ ആലുവയിൽ നിന്നാരംഭിച്ച്, പെരുമ്പാവൂർ, കോതമംഗലം, അടിമാലി വഴി ഇടുക്കി ജില്ലയിലെ മൂന്നാറിൽ അവസാനിക്കുന്നതാണ് ഈ റോഡ് പ്രസ്തുത റോഡിൽ കിമീ 20,000 (വൈദ്യശാലപ്പടി) മുതൽ 28,000 (ഓടക്കാലി പാച്ചുപിളപ്പടി) വരെയുള്ള 8 കിലോമീറ്റർ ഭാഗം ബി.എം&ബി.സി പൂർത്തീകരിച്ചിട്ട് 10 വർഷത്തിലധികം ആയിട്ടുള്ളതാണ്. തുടർന്ന് അറ്റകുറ്റ പ്രവർത്തികൾ മാത്രമാണ് ടി റോഡിൽ ചെയ്തുവരുന്നത്. കനത്ത മഴയെ തുടർന്ന് ടി റോഡിൽ പലഭാഗത്തും കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുഷ്കരമായി തീർന്നിരിക്കുകയാണ്. പ്രസ്തുത സാഹചര്യത്തിൽ റോഡിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് ടി ഭാഗം ബിസി ചെയ്യുന്നതിന് ശബരിമല ഉത്സവം 2021-22 റോഡ് പ്രവൃത്തികളിൽ ഉൾപ്പെടുത്തി 7 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും സർക്കാരിൽ നിന്നു ലഭ്യമായിട്ടുണ്ട്.

ഈ പദ്ധതി നടപ്പിലാക്കുന്നതിന് 6,22,05,804 – രൂപയ്ക്ക് കരാർ ഏറ്റെടുത്തിട്ടുള്ളതും 6 മാസം പ്രവർത്തന കാലാവധിയോടെ 28.03.2022ൽ സ്ഥലം കൈമാറിയിട്ടുള്ളതുമാകുന്നു. പ്രസ്തുത പ്രവൃത്തിയിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളിൽ GSB, WMM ഉപയോഗിച്ച് ഉയർത്തുന്ന പ്രവൃത്തികളും ബി.എം പാച്ച് പ്രവൃത്തികളും ഭാഗം മുഴുവനായും ബി.സി ഓവർലേ ചെയ്യുന്നതിനുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളിൽ നിലവിലുള്ള ഡയിനേജുകളുടെ അറ്റകുറ്റ പണികളും റോഡ് സുരക്ഷാ പ്രവൃത്തികളും ടി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്.

2. എം.സി റോഡ്

എം.സി റോഡ് കി.മീ. 227/000 മുതൽ 232/250 വരെ നവീകരിക്കുന്ന പ്രവൃത്തിക്ക് വേണ്ടി കേരള സർക്കാർ ശബരിമല ഉത്സവം 2021-22 റോഡ് പ്രവൃത്തികളിൽ ഉൾപ്പെടുത്തി 4 കോടി രൂപയുടെ ഭരണാനുമതി നൽകുകയും തുടർന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും വിഭാഗം ചീഫ് എഞ്ചിനീയർ സാങ്കേതികാനുമതി നൽകുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയും GKV Associates, Vallamattom എന്ന കരാറുകാരനെ 4 മാസം പ്രവർത്തന കാലാവധിയോടെ പ്രവർത്തികൾ ഏൽപ്പിക്കുകയും ചെയ്തു.

ഈ പ്രവൃത്തിയിൽ ഔഷധി ജംഗ്ഷൻ മുതൽ ഒക്കൽ സർവ്വീസ് സഹകരണ സംഘം വരെ 5.25 കിലോമീറ്റർ ദൂരം ശരാശരി 10-12 മീറ്റർ വീതിയിൽ ബിറ്റുമിൻ കോൺക്രീറ്റ് ഉപയോഗിച്ച് ഉപരിതലം പുതുക്കലും, ഔഷധി ജംഗ്ഷൻ വീതി കൂട്ടൽ, കലുങ്ക് പുനർ നിർമ്മാണം, കൂടാതെ റോഡ് സുരക്ഷ കണക്കിലെടുത്ത് റോഡ് മാർക്കിങ്ങുകളും, രാത്രി യാത്ര സുഗമമാക്കുന്നതിന് റിഫ്ളക്ടറുകൾ സ്ഥാപിക്കുന്ന മറ്റ് അനുബന്ധ പ്രവൃത്തികളും വിഭാവനം ചെയ്തിട്ടുണ്ട്.

3. കുറുപ്പംപടി കൂട്ടിയ്ക്കൽ റോഡ്

കുറുപ്പംപടി കൂട്ടിയ്ക്കൽ MDR റോഡിൽ ചെയിനേജ് 5000 മുതൽ 7/340 വരെയുള്ള ഭാഗമാണ് പെരുമ്പാവൂർ നിയോജകമണ്ഡലത്തി ഉൾപ്പെട്ട് വരുന്നത്. ഈ റോഡിൽ ചെയിനേജ് 0/850 മുതൽ 4/100 വരെയുള്ള 3.25 കിലോമീറ്റർ ദൂരം 2017-18 ബഡ്ജറ്റ് വർക്കിൽ ഉൾപ്പെടുത്തി ബി.എം & ബി.സി ചെയ്ത് 2019ൽ അഭിവൃദ്ധിപ്പെടുത്തിയിട്ടുള്ളതാണ്. കുറുപ്പംപടി പളളിപ്പടി ജംഗ്ഷൻ മുതൽ പാറ ജംഗ്ഷൻവരെ കി.മീ /000 മുതൽ 0/850 വരെയും, നെടുങ്ങപ്ര കനാൽ പാലം മുതൽ പയ്യാൻ ജംഗ്ഷൻ വരെ കി.മീ. 4/100 മുതൽ 6/340 വരെയുമുള്ള 3.09 കിലോമീറ്റർ ബി.എം.ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്നതിനാണ് ബഡ്ജറ്റ് വർക്ക് 2021-2022 ഉൾപ്പെടുത്തി പ്രവൃത്തി അനുവദിച്ചിരിക്കുന്നത്. കി.മീ 6/340 മുതൽ 7/340 വരെയുള്ള ഒരു കിലോമീറ്റർ നിർദ്ദിഷ്ട മലയോരഹൈവേയിൽ ഉൾപ്പെട്ട് വരുന്നതാണ്. ശ്രീ.പി.എൻ ഷാനവാസ് എന്ന കരാറുകാരൻ പ്രവൃത്തി കരാർ ഏറ്റെടുത്തിട്ടുള്ളതും 12 മാസം പ്രവർത്തന കാലാവധിയോടെ 14:03,2022ൽ സൈറ്റ് കൈമാറിയിട്ടുള്ളതുമാണ്.

പ്രസ്തുത പ്രവൃത്തിയിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളിൽ GSB, WMM ഉപയോഗിച്ച് ഉയർത്തുന്ന പ്രവൃത്തികളും ടൈൽ വിരിയ്ക്കുന്ന പ്രവൃത്തികളും ഉപരിതലം ബി.എം& ബി.സി ചെയ്യുന്ന പ്രവൃത്തികളും ഉൾപ്പെടുത്തിയിട്ടുള്ളതാണ്. കൂടാതെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 6 കലുങ്കുകളുടെ നിർമ്മാണവും റോഡ് സുരക്ഷാ പ്രവൃത്തികളും ടി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുളളതാണ്.

4.പുല്ലുവഴി കല്ലിൽ റോഡ്

6.750 കിലോമീറ്റർ നീളം വരുന്ന പുല്ലുവഴി കല്ലിൽ MDR റോഡ്, പുല്ലുവഴിയിൽ നിന്നാരംഭിച്ച് സംസ്ഥാന പാതയായ പാണിയേലി മൂവാറ്റുപുഴ റോഡിലെ വണ്ടമറ്റം ജംഗ്ഷനിൽ അവസാനിക്കുന്നു. ചരിത്ര പ്രസിദ്ധമായ ക്ഷേത്രമായ കല്ലിൽ ക്ഷേത്രത്തിലേയ്ക്കുള്ള പ്രധാനപ്പെട്ട റോഡാണ് പുല്ലുവഴി കല്ലിൽ റോഡ്, കി.മീ 000 മുതൽ 3000 വരെയും കി.മീ.4/000 മുതൽ 6000 വരെയുമുള്ള ഭാഗം 2019ൽ ക്ളോസ് ഗ്രേഡഡ് ചിപ്പിംഗ് കാർപ്പെറ്റ് ചെയ്ത് നവീകരിച്ചിട്ടുളളതാണ്. കി.മീ 3000 മരോട്ടിക്കടവ് മുതൽ 4/000 (ഷാപ്പുംപടി) വരെയും കി.മീ 6,000 (കല്ലിൽ ക്ഷേത്രം ) മുതൽ 6750 (വണ്ടമറ്റം ജംഗ്ഷൻ വരെയുമുള്ള 1750 കിലോമീറ്റർ വരുന്ന ബാക്കി ദൂരം ബി.എം. ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്നതിനാണ് ബഡ്ജറ്റ് 2021-2200 ഉൾപ്പെടുത്തി പ്രവൃത്തി അനുവദിച്ചിരിക്കുന്നത്. 224 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുള്ളതാണ്. ദിനു കെ ചന്ദ്രൻ എന്ന കരാറുകാരൻ പ്രവൃത്തി നടപ്പിലാക്കുന്നതിന് 1,80,32,780/- രൂപയ്ക്ക് കരാർ ഏറ്റെടുത്തിട്ടുള്ളതും 5 മാസ പ്രവർത്തന കാലാവധിയോടെ കൈമാറിയിട്ടുള്ളതുമാണ്. പ്രവൃത്തി നടപ്പിലാക്കുന്നതിന് സൈറ്റ് മേൽ പ്രവൃത്തിയിൽ വെളളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളിൽ GSB, WMM ഉപയോഗിച്ച് ഉയർത്തുന്ന പ്രവൃത്തികളും ടൈൽ വിരിയ്ക്കുന്ന പ്രവൃത്തികളും ബി.എം. ബി.സി ചെയ്യുന്ന പ്രവൃത്തികളും ഉൾപ്പെടുത്തിയിട്ടുള്ളതാണ്. കൂടാതെ ആവശ്യം വരുന്ന ഭാഗങ്ങളിൽ കാന നിർമ്മാണവും റോഡ് സുരക്ഷാ പ്രവൃത്തികളും ടി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. യോഗത്തിൽ എക്സിക്യൂട്ടീവ് എൻജിനീയർ ഷിജി കരുണാകരൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പെരുമ്പാവൂർ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, ഷിജി ഷാജി, മനോജ് തോട്ടപ്പിള്ളി, എൻ. പി അജയകുമാർ, പി പി അവറാച്ചൻ, ശിൽപ സുധീഷ്, ബേസിൽ പോൾ, ഷൈമി വർഗീസ്, മനോജ് മൂത്തേടൻ, ശാരദ മോഹൻ, വിവിധ പഞ്ചായത്തുകളിലെ മെമ്പർമാർ എന്നിവർ പങ്കെടുത്തു. നിരത്തു വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ കെ ദേവകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ച യോഗത്തിൽ കുറുപ്പംപടി PWD സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ എം. കെ ജെസിയ കൃതജ്ഞത അറിയിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CRIME

കുറുപ്പംപടി : റോഡിൽ യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. അശമന്നൂർ പനിച്ചയം മുതുവാശേരി വീട്ടിൽ സത്താർ (49) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:30 ഓടെ...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...

CHUTTUVATTOM

പെരുമ്പാവൂർ : ഓടക്കാലി നാഗഞ്ചേരി റോഡ് നവീകരണത്തിൻ്റെ ടെൻഡർ നടപടികൾതുടങ്ങി. മൂന്നം വട്ടമാണ് പദ്ധതി ടെൻഡർ ചെയ്യുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എന്നാൽ വർക്ക് ഏറ്റെടുക്കുവാൻ കരാറുകാർ തയ്യാറാകുന്നില്ലെന്നും എംഎൽഎ പറഞ്ഞു....

CHUTTUVATTOM

കാലടി : എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇല്ലിത്തോട് തിരുഹൃദയ പള്ളി വികാരി ബഹു. ജോൺസൺ വല്ലൂരാൻ അച്ചന്റെ വത്സല പിതാവ് വല്ലൂരാൻ ദേവസ്സിക്കുട്ടി (89) നിര്യാതനായി. മൃതസംസ്കാരശുശ്രൂഷ ശനിയാഴ്ച (10.06.2023) ഉച്ചകഴിഞ്ഞ് 3.30 മണിക്ക്...

CRIME

കുറുപ്പംപടി : ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ . ഒഡീഷാ കണ്ഠമാൽ ഗുന്ധാനിയിൽ ലൂണാനായിക് (37) നെയാണ് കുറപ്പംപടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്...

error: Content is protected !!