പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദ്ദിച്ച പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിലെ കണ്ടക്ടർ ആയ രാജേഷിനെ മർദ്ദിച്ച മുടക്കുഴ, കാട്ടത്ത് വീട്ടിൽ ജോസഫ് ജോർജ് (25) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

വല്ലം ബസ് സ്റ്റോപ്പിൽ ബസ് നിർത്തി നൽകാതിരുന്നതിലുള്ള വിരോധംആയിരുന്നു ആക്രമണ കാരണം. ബസ് പെരുമ്പാവൂർ ഔഷധി ജംഗ്ഷൻ എത്തിയതോടെ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ആയിരുന്നു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻറ് ചെയ്തു.


























































