Connect with us

Hi, what are you looking for?

CRIME

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് രണ്ട് കേസുകൾ.

പെരുമ്പാവൂർ : സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് രണ്ട് കേസുകൾ. കഴിഞ്ഞ ദിവസം കാലടി പോലീസ് മഞ്ഞപ്ര ഭാഗത്ത് പട്രോളിംഗ് നടത്തുമ്പോഴാണ് കുറ്റിച്ചിറ മലയിൻമേൽ വീട്ടിൽ അരുൺ (22) നെ പിടികൂടുന്നത്. ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്ക് ചാലക്കുടി പാലക്ക ജംഗ്ഷനു സമീപത്തുളള വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. കൂത്താട്ടുകുളം വൈക്കം കവലക്കു സമീപം സ്ക്കൂട്ടറിന്‍റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച് കടന്നു കളഞ്ഞതും ഇയാളും കൂട്ടാളിയും ചേർന്നാണ്.

ബാഗിൽ ഇരുപതിനായിരം രൂപയും രണ്ടു മൊബൈൽ ഫോണും കാർഡുകളുമാണ് ഉണ്ടായിരുന്നത്. കാർഡുകളും മറ്റും കനാലിൽ ഉപക്ഷിച്ചു പോവുകയായിരുന്നു. മോഷണവും മറ്റും തടയുന്നതിന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് അരുൺ പിടിയിലാകുന്നത്. കാലടി ഇൻസ്പെക്ടർ ബി.സന്തോഷ്, എസ്.ഐ ജയിംസ് മാത്യു, എ.എസ് .ഐ അബ്ദുൾ സത്താർ, എസ്.സി.പി.ഒ മാരായ പ്രിൻസ്, നൗഫൽ തുടങ്ങിയവരാണ് പോലീസ് സംഘത്തിലുളളത്

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....