Connect with us

Hi, what are you looking for?

NEWS

അതിഥി തൊഴിലാളികളില്‍ നിന്ന് കഞ്ചാവ്, എംഡിഎംഎ, ഹെറോയിന്‍, തുടങ്ങി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

പെരുമ്പാവൂര്‍: അതിഥി തൊഴിലാളികള്‍ക്കിടയില്‍ പോലീസിന്റെ പരിശോധന. കഞ്ചാവ്, എംഡിഎംഎ, ഹെറോയിന്‍, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെ ലക്ഷങ്ങള്‍ വില വരുന്ന വസ്തുക്കളാണ് പോലീസ് പിടികൂടിയത്. മയക്കുമരുന്ന് വലിയ്ക്കാന്‍ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതോളം കേസുകള്‍ എടുത്തു. രാവിലെ പതിനൊന്നരയോടെ മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്താണ് പരിശോധന ആരംഭിച്ചത്. ഒരു ഉത്തമ പൗരന്‍ എന്ന നിലയിലും, പോലീസ് സേനാംഗമെന്ന നിലയിലും ലഹരി വസ്തുക്കള്‍ ഉപയോഗിക്കില്ലെന്നും, മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നുള്ള പ്രതിജ്ഞ എ.എസ്.പി ട്രെയ്‌നി അഞ്ജലി ഭാവന ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ ഇരുപതോളം ടീമുകള്‍ പരിശോധനയ്ക്കിറങ്ങി.

മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡ്, അതിഥിത്തൊഴിലാളികള്‍ കൂടുന്ന ഇടങ്ങള്‍, കടകള്‍, ലോഡ്ജുകള്‍, താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. നിരവധി പേരില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും , രാസലഹരി ഉള്‍പ്പെടെയുള്ള മയക്ക്മരുന്നും പിടികൂടി. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തു. മയക്ക്മരുന്ന് വില്‍ക്കുന്ന ടീമിനേയും പിടികൂടിയിട്ടുണ്ട്. വെങ്ങോല ഭാഗത്ത് ഓട്ടോറിക്ഷ പിന്തുടര്‍ന്നാണ് ഹെറോയിന്‍ പിടികൂടിയത്. ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ എ.എസ്.പി മോഹിത് രാവത്ത്, എ.ഡി.എസ്.പി വി. അനില്‍, എ.എസ്.പി ട്രെയ്‌നി അഞ്ജലി ഭാവന, ഇന്‍സ്‌പെക്ടര്‍മാരായ എം.കെ രാജേഷ്, കെ.ഷിജി, ഹണി. കെ ദാസ് , രാജേഷ് കുമാര്‍, വി.പി സുധീഷ് ഉള്‍പ്പടെ ഇരുനൂറോളം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

You May Also Like

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...

NEWS

കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.തങ്കളം – കാക്കനാട് നാലുവരിപാതയുടെ ഇരുവശങ്ങളും ശുചീകരിച്ചു കൊണ്ട് ആൻ്റണി ജോൺ എം.എൽ.എ. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു....