Connect with us

Hi, what are you looking for?

NEWS

പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ എംഎ ഇന്റർനാഷണൽ സ്കൂളിന് നൂറുമേനി വിജയം

കോതമംഗലം : 2023 – 24 അധ്യയന വർഷത്തിലെ ഐ സി എസ് ഇ പത്ത് , പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ എം. എ ഇന്റർനാഷണൽ സ്കൂളിന് 100 % വിജയം. പത്താം ക്ലാസിൽ 99 % മാർക്ക് നേടി എറിക് മിലൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, പന്ത്രണ്ടാം ക്ലാസ്സ് സയൻസ് സ്ട്രീമിൽ 98.25 % മാർക്ക് നേടി നയനാ ഷാജി മേക്കുന്നേലും, കൊമേഴ്സ് സ്ട്രീമിൽ 88.25% മാർക്ക് നേടി നേഹ മാർട്ടിനും ഒന്നാമതെത്തി.

പത്താം ക്ലാസിൽ എറിൻ മരിയാ ബോബിൻ (98.6 %), ഹന്നാ സുശീൽ (97.2 % )എന്നിവരാണ് രണ്ടും, മൂന്നും സ്ഥാനങ്ങളിൽ .30 കുട്ടികൾ പരീക്ഷ എഴുതിയതിൽ 13 കുട്ടികൾ 90% മാർക്കിനു മുകളിൽ നേടിയതുൾപ്പെടെ 24 കുട്ടികൾ ഡിസ്റ്റിങ്ഷനും 6 കുട്ടികൾ ഫസ്റ്റ്ക്ലാസും കരസ്ഥമാക്കി. പന്ത്രണ്ടാം ക്ലാസിൽ സയൻസ് സ്ട്രീമിൽ ജോഷ്ബി ബിന്നി (98 %), ഹെലൻ എൽദോ (96.75 %) എന്നിവരാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിൽ . 23 കുട്ടികൾ പരീക്ഷ എഴുതിയതിൽ 9 പേർ 90% മാർക്കിനു മുകളിൽ നേടിയതുൾപ്പെടെ 20 കുട്ടികൾ ഡിസ്റ്റിങ്‌ഷനും 3 കുട്ടികൾ ഫസ്റ്റ്ക്ലാസും കരസ്‌ഥമാക്കിയപ്പോൾ കൊമേഴ്സ് സ്ട്രീമിൽ 7 കുട്ടികൾ പരീക്ഷ എഴുതിയതിൽ 5 പേർ ഡിസ്റ്റിങ്ഷനും 2 കുട്ടികൾ ഫസ്റ്റ്ക്ലാസും കരസ്ഥമാക്കി. വിജയികളെ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അധ്യാപകരും രക്ഷാകർത്താക്കളും അഭിനന്ദിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...