പെരുമ്പാവൂർ : നിർദ്ധിഷ്ട കാലടി സമാന്തര പാലത്തിന്റെ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ അപ്രോച് റോഡ് സ്ഥലമെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട സ്ഥലം ഉടമകളുടെയും ഉദ്യോഗസ്ഥരുടെയും പ്രാഥമിക യോഗം എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിൽ നടന്നു.
സ്ഥല ഉടമകളുടെ ആശങ്കകൾ പരിഹരിക്കാൻ സ്വീകരിക്കേണ്ടതായ നടപടികൾ ചർച്ച ചെയ്യപ്പെട്ടു.പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ ചേലാമറ്റം വില്ലേജിൽപെട്ട 25 സെന്റ് സ്ഥലം ആണ് നിർദ്ദിഷ്ട പാലത്തിനായി ഏറ്റെടുക്കേണ്ടത് വരിക. നാടിന്റെ വികസനത്തിന് ആയി സ്ഥലം വിട്ടുകൊടുക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് സ്ഥലമുടമകൾ പ്രതികരിച്ചു.
സ്ഥലം വിട്ടു കൊടുക്കുന്ന വ്യക്തികൾക്ക് മുഴുവൻ സഹായങ്ങളും ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു.
