Connect with us

Hi, what are you looking for?

CHUTTUVATTOM

ഗവ. പൊളിടെക്നിക്കിൽ 9.60 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം.

പെരുമ്പാവൂർ : പെരുമ്പാവൂർ ഗവ. പോളിടെക്നിക് കോളേജിൽ ഭൗതിക സൗകര്യങ്ങളുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 9.60 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ ഓൺലൈനിലൂടെ തുടക്കമിട്ടു. അഡ്മിനിസ്ട്രേറ്റിവ്, ലൈബ്രററി ബ്ലോക്കും ആഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളുമാണ് പുതിയതായി നിർമ്മിക്കുന്നത്. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലൈബ്രറി, ബുക്ക് ബാങ്ക്, ഡിജിറ്റൽ ലൈബ്രറി, റഫറൻസ് കോർണർ, ലോക്കർ, കൗണ്ടർ എന്നിവയാണ് അഡ്മിനിസ്ട്രേറ്റിവ് ലൈബ്രററി ബ്ലോക്കിന്റെ താഴത്തെ നിലയിൽ വരുന്നത്. പരീക്ഷ വിഭാഗം സെൽ, പ്രിൻസിപ്പാൾ ഓഫിസ്, എല്ലാവർക്കും കമ്പ്യൂട്ടർ ഉപയോഗിക്കുന്ന സ്ഥലം, ഓഫിസ്, ഫയൽ മുറി, സ്റ്റോർ മുറി, രണ്ട് നിലകളിലും ശുചിമുറി സൗകര്യം എന്നിവ രണ്ടാമത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 820 പേർക്ക് ഇരിക്കാവുന്ന ആധുനിക നിലവാരത്തിലുള്ള ഓഡിറ്റോറിയം ആണ് പദ്ധതിയുടെ മറ്റൊരു ആകർഷണം. ഭൂഗർഭ ജലസംഭരണി, ഓവർ ഹെഡ് ജലസംഭരണി, ശുദ്ധജലവിതരണത്തിനുള്ള സൗകര്യം, അഗ്നി രക്ഷ സൗകര്യങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

6.15 കോടി രൂപ അനുവദിച്ച മെക്കാനിക്കൽ ബ്ലോക്കിന്റെ നിർമ്മാണം കുറച്ചു മാസങ്ങൾക്ക് മുൻപ് ഇവിടെ പൂർത്തികരിച്ചിരുന്നു. പുതിയ ഇലക്ട്രോണിക് ബ്ലോക്ക് നിർമ്മാണത്തിനായി 5 കോടി രൂപയുടെ പദ്ധതിക്കും അനുമതി ലഭ്യമായിട്ടുണ്ട്. ഇതിന്റെ മണ്ണ് പരിശോധന പൂർത്തിയായി. രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത് കൂടാതെ എം.എൽ.എ ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ ലാബിലേക്ക് 50 ലാപ്പ്ടോപ്പുകളും നൽകിയതുൾപ്പെടെ 21 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പെരുമ്പാവൂർ സർക്കാർ പൊളിടെക്നിക്ക് കോളേജിൽ നടപ്പിലാക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. പദ്ധതി തയ്യാറാക്കിയതും നിർമ്മാണ മേൽനോട്ടം വഹിക്കുന്നതും കിറ്റ്‌കോയാണ്.

ടെൽക്ക് ചെയർമാൻ അഡ്വ. എൻ.സി മോഹനൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ അഷ്റഫ്, പഞ്ചായത്തംഗം സ്റ്റെല്ല സാജു, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ബൈജു ബായി ടി.പി, സീനിയർ ജോയിന്റ് ഡയറക്ടർ കെ.എൻ ശശികുമാർ, പ്രിൻസിപ്പാൾ കെ.എം രമേശ്, പി.ടി.എ വൈസ്‌ പ്രസിഡന്റ് മനോജ് ഇ.ആർ, സ്റ്റാഫ് സെക്രട്ടറി മണിരാജ് പി.എസ് എന്നിവർ സംസാരിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!