പെരുമ്പാവൂർ : കെ.എസ്.ആര്‍.ടി.സിയുടെ നിലവിലുള്ള സാമ്പത്തിക പരാധീനതകളില്‍ നിന്നും കരകയറുന്നതിനായി 28/07/2021 ന് ബഹു. ഗതാഗത വകുപ്പ് മന്ത്രിക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സര്‍വ്വീസ് നടത്താന്‍ അനുയോജ്യമായിട്ടും ഉപയോഗിച്ചുവരാത്ത വാഹനങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കണം എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചതായി ഇന്ന് നിയമസഭയില്‍ ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇതിലൂടെ പ്രത്യേക വാഹനനികുതി കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കുന്നതാണ്.
ഇന്ധന ചെലവ്, മെയിന്റനന്‍സ് തുടങ്ങിയവ തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കണം. ഈ പദ്ധതിയില്‍ അംഗമാകാന്‍ ഉദ്ദേശിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ നിശ്ചിതതുക KSRTC യില്‍ ഡെപ്പോസിറ്റ് ചെയ്യണം. ഇതിലൂടെ തന്നെ നല്ലൊരു തുക കോര്‍പ്പറേഷന് ലഭിക്കും. “ഗ്രാമ വണ്ടി” എന്ന പേരും നിർദ്ദേശിക്കുകയും ഗതാഗത വകുപ്പ് അംഗീകരിക്കുകയും ചെയ്തു. പ്രതിപക്ഷ എം.എല്‍.എയുടെ അഭിപ്രായം പരിഗണിച്ച് തീരുമാനം കൈക്കൊണ്ടതില്‍ ബഹു. മന്ത്രിയോട് നന്ദി അറിയിക്കുന്നതായും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പത്രക്കുറിപ്പിലൂടെ അറിയിച്ചു.