Connect with us

Hi, what are you looking for?

CHUTTUVATTOM

സിവില്‍ ഡിഫന്‍സ് വൊളന്‍റിയര്‍ പി.ബി. വിനോദിന് സര്‍ക്കാരിന്റെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി.

പെരുമ്പാവൂര്‍: തിരുവനന്തപുരത്ത് ഏപ്രില്‍ 14ന് നടക്കുന്ന, അഗ്‌നിശമനസേനാ ദിനാചരണത്തിന്റെ ഭാഗമായി ഫയര്‍ ആന്റ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍ നല്‍കുന്ന ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിയ്ക്ക് പെരുമ്പാവൂര്‍ ഫയര്‍ ഫോഴ്സിലെ സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍ പി.ബി. വിനോദ്കുമാര്‍ അര്‍ഹനായി. ദുരന്തമുഖങ്ങളിലും വന്‍ അഗ്‌നിബാധയുണ്ടാകുന്ന വേളയിലും ഭൂകമ്പം മുതലായ പ്രകൃതി ദുരന്തങ്ങളിലും ജലാശയങ്ങളിലുണ്ടാകുന്ന അപകടങ്ങളിലും റോഡപകടങ്ങളിലും അടിയന്തരമായി ഇടപെട്ട് സ്തുത്യര്‍ഹവും സാഹസികവുമായ രക്ഷാപ്രവര്‍ത്തങ്ങളിലേര്‍പ്പെട്ട് വിലപ്പെട്ട മനുഷ്യ ജീവനുകളും സ്വത്തുക്കളും സംരക്ഷിയ്ക്കുന്നതിലൂടെ ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പിന്റെ യശസ്സും പ്രശസ്തിയും സമൂഹത്തില്‍ ഉയര്‍ത്തുന്നതിന് മുഖ്യ പങ്കുവഹിയ്ക്കുന്ന സാഹസികരായ ഉദ്യോഗസ്ഥര്‍ക്കും ഇതര ജീവനക്കാര്‍ക്കും ആണ് അഗ്‌നിശമനസേനാദിനത്തില്‍ ബഹുമതികള്‍ സമ്മാനിക്കുന്നത്. ഇത്തവണ സംസ്ഥാനത്ത് ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി ലഭിയ്ക്കുന്ന ഇരുപത്തഞ്ചു പേരില്‍ ഒരാളാണ് പെരുമ്പാവൂര്‍ തോട്ടുവ പള്ളത്ത് വീട്ടില്‍ വിനോദ്കുമാര്‍.

2019 മുതല്‍ പെരുമ്പാവൂര്‍ സിവില്‍ ഡിഫന്‍സില്‍ വൊളന്റിയറായി പ്രവര്‍ത്തിച്ചുവരുന്ന വിനോദ്കുമാര്‍ 2018ലും 2019ലും ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പ്രദേശത്ത് അതിസാഹസികമായി രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ചിട്ടയായ പരിശീലനവും ആത്മാര്‍പ്പണവും സംഘടനാമികവുമാണ് വിനോദിനെ വകുപ്പിന്റെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിയ്ക്ക് അര്‍ഹനാക്കിയത്. ഈയടുത്തയിടെ പെരിയാറില്‍ മുങ്ങിത്താഴ്ന്ന ഒരുകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയിരുന്നു വിനോദ്. ഈ രക്ഷാദൗത്യം മാധ്യമ വാര്‍ത്തയായതോടെ ഇദ്ദേഹത്തിനെ കൂവപ്പടി ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും വിവിധ രാഷ്ട്രീയ, സാമുദായിക സംഘടനകളും ആദരിച്ചിരുന്നു. അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തതിനാവശ്യമായ ഉപകരണങ്ങളും സുരക്ഷാസംവിധാനങ്ങളും വീട്ടില്‍ കരുതിവച്ചുകൊണ്ടാണ് വിനോദിന്റെ ജീവിതം.

2021-ല്‍ ചെല്ലാനം, കണ്ണമാലി, കണ്ടക്കടവ്, അന്ധകാരനാഴി, വേളാങ്കണ്ണി പള്ളി തുടങ്ങിയ ഇടങ്ങളില്‍ കടല്‍ക്ഷോഭമുണ്ടായപ്പോള്‍ വിനോദിന്റെ നേതൃത്വത്തില്‍ തോട്ടുവാ ഗ്രാമത്തില്‍ നിന്നും രണ്ടു ലക്ഷത്തോളം രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് സമാഹരിച്ച് കയറ്റി അയച്ചത്. എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളെയും സേവന പ്രവര്‍ത്തനങ്ങളെയും അപ്രതീക്ഷിതവും അതിശയകരവുമായാണ് വിനോദ് കാണുന്നത്. ഓരോ ദിവസവും പലതുമൊക്കെ ചെയ്യണമെന്നു കരുതിയാണ് ഓരോരുത്തരും എഴുന്നേല്‍ക്കുന്നതെങ്കിലും നമ്മുടെ ചില പ്രവര്‍ത്തികള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ചെയ്യേണ്ടി വരുന്നതാകും. അങ്ങനെ ചെയ്യേണ്ടി വന്ന ചില പ്രവര്‍ത്തികളാണ് സംസ്ഥാന സര്‍ക്കാരിന്റെ ബാഡ്ജ് ഓഫ് ഓണര്‍ ലഭിക്കുന്നതിലേക്ക് തന്നെ പ്രാപ്തനാക്കിയതെന്നു വിനോദ് പറയുന്നു. തോട്ടുവ കവലയില്‍ ഡി.ടി.എച്ച്. വേള്‍ഡ് എന്ന സ്ഥാപനം നടത്തുന്ന വിനോദിന്റെ ഭാര്യ രശ്മിയാണ്. ഗണേഷ്, മീനാക്ഷി എന്നിവരാണ് മക്കള്‍. ഏപ്രില്‍ 14ന് രാവിലെ 8ന് തിരുവന്തപുരത്തെ ചാക്കയിലുള്ള അഗ്നിരക്ഷാനിലയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ മേധാവി ഡയറക്ടര്‍ ജനറല്‍ ഡോ. ബി. സന്ധ്യ ഐ.പി. എസ്. ബാഡ്ജ് ഓഫ് ഓണര്‍ പുരസ്കാരങ്ങള്‍ സമ്മാനിയ്ക്കും.

You May Also Like

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...

CHUTTUVATTOM

പെരുമ്പാവൂർ : ഓടക്കാലി നാഗഞ്ചേരി റോഡ് നവീകരണത്തിൻ്റെ ടെൻഡർ നടപടികൾതുടങ്ങി. മൂന്നം വട്ടമാണ് പദ്ധതി ടെൻഡർ ചെയ്യുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എന്നാൽ വർക്ക് ഏറ്റെടുക്കുവാൻ കരാറുകാർ തയ്യാറാകുന്നില്ലെന്നും എംഎൽഎ പറഞ്ഞു....

CHUTTUVATTOM

കാലടി : എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇല്ലിത്തോട് തിരുഹൃദയ പള്ളി വികാരി ബഹു. ജോൺസൺ വല്ലൂരാൻ അച്ചന്റെ വത്സല പിതാവ് വല്ലൂരാൻ ദേവസ്സിക്കുട്ടി (89) നിര്യാതനായി. മൃതസംസ്കാരശുശ്രൂഷ ശനിയാഴ്ച (10.06.2023) ഉച്ചകഴിഞ്ഞ് 3.30 മണിക്ക്...

CRIME

പെരുമ്പാവൂർ: സോഷ്യൽ മീഡിയാ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയച്ച യുവാവ് പിടിയിൽ. കാസർഗോഡ് ചട്ടഞ്ചാൽ നിസാമുദ്ദീൻ നഗർ മൊട്ടയിൽ വീട്ടിൽ സൽമാൻ പാരിസ് (20) നെയാണ് പെരുമ്പാവൂർ...

CRIME

പെരുമ്പാവൂർ : മുടിക്കലിൽ നിന്ന് രണ്ട് മൊബൈൽ ഫോണും 8500 രൂപയും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇടപ്പള്ളി വെണ്ണല ചളിക്കവട്ടം കണ്ടക്കോലിൽ വീട്ടിൽ ഷിബു (36) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

error: Content is protected !!