പെരുമ്പാവൂർ : യുവാവിനെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ഏൽപ്പിച്ച് പണം കെക്കാലാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. അസം നാഗോൺ സ്വദേശി മസീബുർ റഹ്മാൻ (32) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2021 ഡിസംബർ മാസത്തിലണ് സംഭവം. പെരുമ്പാവൂർ ടൗണിൽ നിന്ന് രാത്രി മൂന്ന് പേർ ചേർന്ന് അസം സ്വദേശിയായ ബാബുൽ ഇസ്ലാമിനെ കാറിൽ ബലമായി കയറ്റി കൊണ്ട് പോയി ‘ദേഹോപദ്രവം ഏൽപിച്ച് 50000/- രൂപ തട്ടുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന പ്രതിയെ നെടുമ്പാശേരിയിൽ നിന്നാണ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ് ഐ മാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൺ, എസ് സി പി ഒ വി.എം.ജമാൽ, അബ്ദുൾ മനാഫ്, കെ.എ.അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
