Connect with us

Hi, what are you looking for?

CRIME

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

കുട്ടമ്പുഴ : നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കുട്ടമ്പുഴ പിണവൂർകുടി ആനന്ദൻകുടി ഭാഗത്ത് പുത്തൻ വീട്ടിൽ കിരൺ (കണ്ണൻ 33)നെയാണ് ആറ് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.

കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കവർച്ച, വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന് തടസം ചെയ്യൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അസഭ്യം പറച്ചിൽ അതിക്രമിച്ച് കടക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മെയ് മാസം ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വനം വന്യജീവി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് അവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി വാഹനത്തിൻ്റെ താക്കോൽ കവർച്ച ചെയ്തതിന് കുട്ടമ്പുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

You May Also Like

error: Content is protected !!