കോതമംഗലം: പീസ് വാലിയിലെ അഗതി മന്ദിരത്തിൽ കഴിയുന്ന ഇതര സംസ്ഥാന യുവതിക്കും മക്കൾക്കും ക്ഷേത്ര നടയിൽ നിന്ന് എംഎൽഎയുടെ നേതൃത്വത്തിൽ പീസ് വാലിയിൽ എത്തിച്ച ചെറുവട്ടൂർ സ്വദേശി കേശവൻ നായർക്കും ഓണാക്കോടിയുമായി ആന്റണി ജോൺ എംഎൽഎ എത്തിയത് വേറിട്ട അനുഭവമായി. പേർസണൽ സ്റ്റാഫ് വഴി കൊടുത്തയച്ച ഓണാക്കോടി പീസ് വാലി ചെയർമാൻ പി എം അബൂബക്കറിന്റെ സാന്നിധ്യത്തിൽ കൈമാറി.
