കോതമംഗലം: ജില്ലാ ഭരണകൂടം കോതമംഗലം പീസ് വാലിയിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കർക്കുള്ള വോട്ടിങ് പരിശീലന പരിപാടി തിരഞ്ഞെടുപ്പ് കാലത്ത് വേറിട്ട അനുഭവമായി. വീൽചെയറിൽ സഞ്ചരിക്കുന്ന അൻപതോളം ഭിന്നശേഷിക്കാരാണ് പരിപാടിയിൽ പങ്കെടുത്തത്. പീസ് വാലിയിൽ സജ്ജമാക്കിയ മാതൃക പോളിംഗ് ബൂത്തിൽ ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകി. കണയന്നൂർ തഹസിൽദാർ ബീന ആനന്ദ് പരിപാടി ഉത്ഘാടനം ചെയ്തു. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സെക്രട്ടറി രാജീവ് പള്ളുരുത്തി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പീസ് വാലി ഭാരവാഹികളായ
പി എം അബൂബക്കർ, പി എം അഷ്‌റഫ്, സാബിത് ഉമർ എന്നിവർ സന്നിഹിതരായിരുന്നു.
