കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ എം ഇ എസിന്റെ പുതിയ ആർട്ട്സ് & സയൻസ് കോളേജ് തുടങ്ങുന്നതിനു മുന്നോടിയായി എം ഇ എസിന്റെ അപേക്ഷ പരിഗണിച്ച് യൂണിവേഴ്സിറ്റി ഇൻസ്പെക്ഷൻ സംഘം സ്ഥല പരിശോധന നടത്തി.പല്ലാരിമംഗലം പഞ്ചായത്തിലെ 13-ാം വാർഡിൽ പുലിക്കുന്നേപ്പടിയിൽ പുതിയ ആർട്സ് ആന്റ് സയൻസ് കോളേജ് തുടങ്ങുന്നതിന് എം ഇ എസ് 5 ഏക്കറിലധികം സ്ഥലം വാങ്ങി അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷ പരിഗണിക്കുന്നതിന്റെ ഭാഗമായിട്ടാണ് യൂണിവേഴ്‌സിറ്റിയുടെ ഇൻസ്പെക്ഷൻ ടീം സ്ഥല പരിശോധനയ്ക്ക് എത്തിയത്.
സംഘത്തിൽ സിൻഡിക്കേറ്റ് ഉപസമിതി അംഗം Dr സുധാകരൻ, Dr അനിത എന്നിവരാണുണ്ടായിരുന്നത്.ആന്റണി ജോൺ എം എൽ എ,എം ഇ എസ് നേതാക്കളായ അഷ്റഫ് എം എം,ലിയാഖത്ത് അലി,എ പി മുഹമ്മദ്,അബു മൊയ്തീൻ,ബഷീർ എം പി,മൈതീൻ മാസ്റ്റർ,മുഹമ്മദലി മാസ്റ്റർ,അജിംഷ മൈതീൻ എന്നിവരും സന്നിഹിതരായിരുന്നു.
