കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന് 38 കോടി 93 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. വെളിയങ്കുന്നില്‍ പഞ്ചായത്ത് വക ഭൂമിയില്‍ 2 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഒരു ഉപരിതല ടാങ്ക് നിർമ്മിച്ച് ത്യക്കേപ്പടിയില്‍ പണികഴിപ്പിക്കുന്ന പമ്പ് ഹൗസിൽ നിന്നും 35 HP പമ്പ് സെറ്റ് സ്ഥാപിച്ച് 4 കിലോമിറ്റര്‍ നീളം പമ്പിംഗ് മെയിന്‍ സ്ഥാപിച്ച് വെള്ളം എത്തിക്കും . ടാങ്കിൽ നിന്നും ഇടുന്ന വിതരണ ശ്രംഖല വഴി നിലവിലുള്ള എല്ലാ വാട്ടര്‍ കണക്ഷനുകളിലും സുഗമമായി വെള്ളം എത്തിക്കും .പുതിയതായി 22 കിലോമിറ്റര്‍ നീളത്തിൽ പൈപ്പ്‌ലൈന്‍ ഇട്ടിട്ടി ല്ലാത്ത എല്ലാ ഗ്രാമീണ റോഡുകളിലും സ്ഥാപിക്കും. വാക്കത്തിപ്പാറയില്‍ പുതിയതായി പണികഴിപ്പിക്കുന്ന 4.50 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉപരിതല ജലസംഭരണിയില്‍ നിന്ന് 200 മില്ലി മീറ്റര്‍ വ്യാസമുള്ള പൈപ്പ് 6 കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിക്കും. നിലവിലുള്ള വരമ്പുപാറ 1 എം എല്‍ ഡി ട്രീറ്റുമെന്‍റിനോട് അനുബന്ധമായുള്ള സംപില്‍ കൂടുതല്‍ വെള്ളം എത്തിച്ച് വിതരണത്തിന് ലഭ്യമാക്കും . കാലാഹരണപ്പെട്ട പൈപ്പുകള്‍ മാറ്റുന്നതോടുകൂടി 3561 കുടുംബങ്ങൾക്കാണ് വാട്ടർ കണക്ഷൻ ലഭ്യമാക്കുന്നത് .കുടിവെള്ള പദ്ധതിയുടെ നവീകരണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു.
You May Also Like
NEWS
കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...
NEWS
കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...