പല്ലാരിമംഗലം ; പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മ അഞ്ചാം വാർഡിലെ വാളാച്ചിറ ഭാഗത്ത് സ്ഥലത്ത് പല്ലാരിമംഗലം കൃഷിഭവന്റെ സഹായത്തോടെ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, ബ്ലോക്ക് പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, സ്ഥിരം സമിതി അദ്ധ്യക്ഷ സഫിയ സലിം, വാർഡ് മെമ്പർമാരായ ആഷിത അൻസാരി, റിയാസ് തുരുത്തേൽ, എ എ രമണൻ, കൃഷി ഓഫീസർ ഇ എം മനോജ്, സിഡിഎസ് ചെയർപേഴ്സൺ ഷെരീഫ റഷീദ് എന്നിവർ പ്രസംഗിച്ചു. ഈറക്കൽ ബഷീർ എന്നയാളുടെ 2 ഏക്കർ സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തുന്നത്.
