പല്ലാരിമംഗലം: കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പല്ലാരിമംഗലം വില്ലേജിൽ തരിശ് ഭുമിയിൽ കേരള കർക സംഘത്തിന്റെ നേതൃത്വത്തിൽ കൃഷിക്ക് തുടക്കമായി. പല്ലാരിമംഗലം വെയ്റ്റിംഗ് ഷെഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പിടവൂരിൽ എഴുപത് സെന്റ് സ്ഥലത്ത് ആരംഭിച്ച വാഴകൃഷിയുടെ നടീൽ ഉദ്ഘാടനം
കോതമംഗലം എം എൽ എ ആന്റണി ജോൺ നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്പഞ്ചായത്തംഗം
ഒ ഇ അബ്ബാസ്, കർഷകസംഘം കവളങ്ങാട് ഏരിയ സെക്രട്ടറി കെ ബി മുഹമ്മദ്, ജോയിന്റ് സെക്രട്ടറി ടി പി എ ലത്തീഫ്, വില്ലേജ് കമ്മറ്റി പ്രസിഡന്റ് എം എം ഷിഹാബുദ്ധീൻ, എ എസ് അഷ്റഫ്, ടി എം നൂറുദ്ധീൻ, സലാം കീപുത്ത്, സി കെ ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. വില്ലേജ് അതിർത്തിയിലെ വിവിധ ഭാഗങ്ങളിൽ തരിശായ നെൽപാടങ്ങളും, കൃഷിഇടങ്ങളും ഏറ്റെടുത്ത് കൃഷികൾ ആരംഭിക്കുമെന്ന് കർഷകസംഘം ഭാരവാഹികൾ അറിയിച്ചു.
