പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത്തല സ്‌കൂൾ പ്രവേശനോത്സവം കുടമുണ്ട എസ്എസ് എം എൽപി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്
ഒ ഇ അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പി എച്ച് ഇല്യാസ് അദ്ധ്യക്ഷനായി. 43 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സ്കൂളിലെ പാചകക്കാരി മാധവിയമ്മയെ ചടങ്ങിൽ ആദരിച്ചു. പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ തടന്ന പ്രവേശനോത്സവം ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഒ ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും, ഗാനരചയിതാവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി ടി ബിനു മുഖ്യ പ്രഭാഷണം നടത്തി. പൈമറ്റം യു പി സ്കൂളിലെ പ്രവേശനോത്സവം ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഒ ഇ അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ സഫിയ സലിം അദ്ധ്യക്ഷത വഹിച്ചു. മാവുടി എൽ പി സ്കൂളിൽ ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു ഒ ഇ അബ്ബാസ് അക്ഷനായി.
