Connect with us

Hi, what are you looking for?

CHUTTUVATTOM

പഞ്ചായത്ത് അംഗങ്ങൾ വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ പൈമറ്റം , മണിക്കിണർ വാളച്ചിറ, കൂറ്റംവേലി പ്രദേശങ്ങളിൽ കുടിവെള്ളമില്ല. വാട്ടർ സപ്ലെ പമ്പിങ്ങ് കാര്യക്ഷേമമല്ല, നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും പെരിയാർ കലങ്ങി ഒഴുകുന്നു, വെള്ളം കുറവാണ് , മണൽ നിറഞ്ഞു, ചെളി മൂടി കിടക്കുന്നു എന്നിങ്ങനെ വസ്തുത വിരുദ്ധമായ മറുപടി ആണ് അധികാരികൾ നൽകുന്നതെന്നാണ് പറയുന്നത്. പാവപ്പെട്ട ജനങ്ങൾ കുടിവെള്ളം കിട്ടാതെ അലയുമ്പോൾ എം.എൽ.എ.ഉൾപ്പെടെയുള്ളവർ മൗനത്തിലാണെന്നാന്ന് സമരക്കാർ ആരോപിക്കുന്നത്. അധികാരികളുടെന അനങ്ങാപ്പാറ സമീപനത്തിൽ പ്രതിഷേധിച്ചു കൊണ്ട് പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ പി.എം. സിദ്ധിക്ക് , ഫാത്തിമ അബ്ദുൽ സലാം , നിസമോൾ ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം വാട്ടർ അതോറിറ്റി ഓഫീസിൽ ധർണ സമരം നടത്തി സമരത്തിൽ കബീർ പാലിശേരി, കെ.കെ.മനോജ്‌, സൽമ മങ്ങാട്ട് ,പിഎം ബഷീർ ,സിന്ധു റെജി എന്നിവർ പ്രസംഗിച്ചു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...