കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ പൈമറ്റം ഗവൺമെൻ്റ് യു പി സ്കൂളിൽ നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണത്തിനായി 20 ലക്ഷം രൂപയാണ് അനുവദിച്ചത്. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസാമോൾ ഇസ്മായേൽ,മെമ്പർമാരായ സഫിയ സലീം,പരീത് മുഹമ്മദ്,സീനത്ത് മൈതീൻ,റിയാസ് തുരുത്തേൽ,ആഷിദ അൻസാരി,കവളങ്ങാട് ബാങ്ക് പ്രസിഡൻ്റ് കെ ബി മുഹമ്മദ്,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധീർ കെ പി,ബി പി സി സജീവ് കെ ബി,ഹെഡ്മാസ്റ്റർ സണ്ണി പി വി,പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം എ വത്സൻ,പി റ്റി എ പ്രസിഡൻ്റ് ജിജോ വർഗീസ്,എം പി റ്റി എ ചെയർപേഴ്സൺ കൃഷ്ണമോൾ കെ കെ എന്നിവർ പങ്കെടുത്തു.
