പല്ലാരിമംഗലം : സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ പല്ലാരിമംഗലം സെക്ടർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ഭേതഗതി നിയമത്തിനെതിരെ അടിവാട് കവലയിൽ ഭരണഘടനക്ക് കാവലിരിക്കുന്നു എന്ന പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് പല്ലാരിമംഗലം സെക്ടർ പ്രസിഡന്റ് അബ്ദുൾ മജീദ് സഖാഫി അദ്ധ്യക്ഷതവഹിച്ചു. കോതമംഗലം ഡിവിഷൻ സെക്രട്ടറി ഉബൈദുള്ള അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ജുനൈദ് മേതല ഭരണഘടനയുടെ ആമുഖം വായിച്ചു. ഷബീർ ഷാ പല്ലാരിമംഗലം, മിആറത്ത് ത്വലബ ഇഖ്വാൻ, നൗഷാദ് മദനി, അജിംസ് അഷറഫി, ജൗഹർ പല്ലാരിമംഗലം എന്നിവർ പ്രസംഗിച്ചു.

You must be logged in to post a comment Login