പല്ലാരിമംഗലം : കോതമംഗലം ബ്ലോക്ക് പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ നാലാംവാർഡ് മണിക്കിണറിൽ മുപ്പത് ലക്ഷംരൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച അംഗൻവാടി മന്ദിരത്തിന്റെയും, പകൽവീടിന്റെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ്മന്ത്രി എം എം മണി നിർവ്വഹിച്ചു. ആന്റണി ജോൺ എം എൽ എ അദ്ധ്യക്ഷതവഹിച്ചു.
ബ്ലോക്പഞ്ചായത്ത് പ്രസിഡന്റ് റഷീദസലിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ്, ജില്ലാ പഞ്ചായത്തംഗം കെ ടി അബ്രഹാം, ബ്ലോക് പഞ്ചായത്തംഗങ്ങളായ ഒ ഇ അബ്ബാസ്, വിൻസൺ ഇല്ലിക്കൽ, സെബാസ്റ്റ്യൻ അഗസ്തി, ശശിനാരായണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷംസുദ്ധീൻ മക്കാർ, ആമിന ഹസ്സൻകുഞ്ഞ്, പി എം സിദ്ധീഖ്, ഷാജിമോൾ റഫീഖ്, മുബീന അലിക്കുട്ടി, പാത്തുമ്മ സലാം, എ എ രമണൻ, എ പി മുഹമ്മദ്, ഷമീന അലിയാർ, എം എം ബക്കർ, സി ഡി പി ഒ പിങ്കി കെ അഗസ്റ്റ്യൻ, ഐ സി ഡി എസ് സൂപ്പർവൈസർ വി എ റഷീദ, അംഗൻവാടി വർക്കർ കെ വി മേരി, ഹെൽപ്പർ പി ടി മറിയം എന്നിവർ പ്രസംഗിച്ചു.
ബ്ലോക്പഞ്ചായത്ത് കൈമാറിയ രണ്ട് ലക്ഷംരൂപ ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് അംഗൻവാടിക്കും, പകൽവീടിനും സ്ഥലം കണ്ടെത്തുകയായിരുന്നു.