കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പുതിയ സ്കൂൾ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ(വിദ്യാകിരണം പദ്ധതി)ഡാൽമിയ തങ്കപ്പൻ പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓ ഇ അബ്ബാസ്,പഞ്ചായത്ത് മെമ്പർമാരായ സീനത്ത് മൈതീൻ,സഫിയ സലിം,കെ എം അബ്ദുൾ കരീം,അബൂബക്കർ മാങ്കുളം,കെ എം മൈതീൻ,അഷിത അൻസാരി,റിയാസ് തുരുത്തേൽ,ഷാജിമോൾ റഫീഖ്,നസിയ ഷമീർ,എ എ രമണൻ,പി ടി എ പ്രസിഡന്റ് ഷിജീബ് എൻ എസ്,മാതൃസംഗമം ചെയർപേഴ്സൺ ഷെരീഫ റഷീദ്,ഡി ഇ ഓ ലത കെ,ബി പി സി സജീവ് കെ ബി,ഹെഡ്മാസ്റ്റർ സോമ കുമാരൻ വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പ്രിൻസിപ്പൽ ദീപ ജോസ് സ്വാഗതവും വി എച്ച് എസ് ഇ പ്രിൻസിപ്പൽ സ്മിറ്റി ജേക്കബ് കൃതജ്ഞതയും പറഞ്ഞു.
പല്ലാരിമംഗലം സ്കൂളിൽ 3 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. ഒന്നാം പിണറായി സർക്കാരാണ് സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ തുക അനുവദിച്ചത്.1932 ൽ സ്വകാര്യ വിദ്യാലയമായി ആരംഭിച്ച പല്ലാരിമംഗലം ഗവ. വൊക്കേഷണൽ സ്കൂൾ 1948 ലാണ് സർക്കാരിലേക്ക് കൈമാറിയത്.ഏകദേശം 90 വർഷം പഴക്കമുള്ള സ്കൂളിൽ 1000 ൽ അധികം കുട്ടികൾ പഠിക്കുന്നുണ്ട്. ഇവിടെ 3 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തിയായത്. ഇവിടെ ആദ്യ ഘട്ടത്തിൽ 6 ക്ലാസ് മുറികൾ അടങ്ങിയ പുതിയ ബ്ലോക്കും ആധുനിക സൗകര്യത്തോട് കൂടിയുള്ള ഡിജിറ്റൽ ലൈബ്രറിയും,ആധുനിക ലാബും പൂർത്തീകരിച്ചു.
രണ്ടാം ഘട്ടത്തിൽ 3 നിലകളിലായി 9 ക്ലാസ്സ് മുറികളും ഓഫീസ് സമുച്ചയവും,ടോയ്ലറ്റ് അനുബന്ധ സൗകര്യങ്ങളും അടങ്ങുന്ന ബ്ലോക്കിന്റെ നിർമ്മാണവുമാണ് പൂർത്തീകരിച്ചത്.സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു.