പല്ലാരിമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് രണ്ട്ലക്ഷം രൂപയും, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പതിനായിരം രൂപയും വകയിരുത്തി പല്ലാരിമംഗലം സ്പെഷ്യൽ ബഡ്സ് സ്കൂളിനായി നിർമ്മിക്കുന്ന പടിപ്പുരയുടെ നിർമ്മാണപ്രവർത്തനം ആരംഭിച്ചു. പല്ലാരിമംഗലത്തേയും സമീപ പ്രദേശങ്ങളിലേയും ഭിന്നശേഷിക്കാർക്ക് ആശ്വാസകേന്ദ്രമായിട്ടുള്ള പല്ലാരിമംഗലം ബഡ്സ് സ്പെഷ്യൽ സ്കൂളിന് പടിപ്പുര നിർമ്മിക്കാൻ ഫണ്ട് അനുവദിക്കാൻ കഴിഞ്ഞതിൽ ജനപ്രതിനിധി എന്നനിലക്ക് സന്തോഷമുണ്ടെന്നും 2020 – 2021 വാർഷികപദ്ധതിയിലും ബഡ്സ് സ്കൂളിനെ പരിഗണിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ് പറഞ്ഞു. വാർഡ് മെമ്പർ മുബീന ആലിക്കുട്ടിയും ബ്ലോക്ക് പഞ്ചായത്ത്ഗത്തിനൊപ്പമുണ്ടായിരുന്നു.

You must be logged in to post a comment Login