പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ 16 അംഗൻവാടികളിലേയും ഹെൽപ്പർമാരെ പങ്കെടുപ്പിച്ച് കൊണ്ട് ഐ സി ഡി എസ് സൂപ്പർവൈസറുടെ നേതൃത്വത്തിൽ കൂവള്ളൂർ അംഗൻവാടിയിൽ യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ പ്രസംഗിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ സ്വപ്ന സോണി സ്വാഗതവും, മൂന്നാം വാർഡ് അംഗൻവാടി വർക്കർ സി സി സുധ കൃതജ്ഞതയും പറഞ്ഞു.
