പല്ലാരിമംഗലം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അടിവാട് ഈസ്റ്റ് യൂണിറ്റ് സമ്മേളനം ചേർന്നു. അടിവാട് തെക്കേകവലയിൽ നടന്ന സമ്മേളനം കവളങ്ങാട് ഏരിയാ പ്രസിഡൻ്റ് നിർമ്മല മോഹനൻ ഉദ്ഘാടനം ചെയ്തു. ഷാജിത സാദിഖ് അദ്ധ്യക്ഷത വഹിച്ചു. പല്ലാരിമംഗലം വില്ലേജ് സെക്രട്ടറി ഷറീഫ റഷീദ്, സി പി ഐ എം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം എം ബക്കർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ ഇ അബ്ബാസ്, ബ്രാഞ്ച് സെക്രട്ടറി എൽദോസ് ലോമി, പി ഇ ലിസി, ആഷിത സിയാദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ആഷിത സിയാദ് (പ്രസിഡൻ്റ്), പി ഇ ലിസി (സെക്രട്ടറി), ഷാഹിത ഷംനാദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
