കോതമംഗലം: വെളിയേൽച്ചാൽ സെന്റ് ജോസഫ്സ് ഫൊറോന പള്ളിയുടെ മുന്നിലായി നവീകരിച്ച പ്രവേശന കവാടത്തിന്റെ വെഞ്ചരിപ്പും വെയ്റ്റിങ് ഷെഡ്ഡിന്റെ ഉദ്ഘാടനവും നടത്തി.വെയ്റ്റിങ് ഷെഡ്ഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ യും നവീകരിച്ച പ്രവേശന കവാടത്തിന്റെ വെഞ്ചരിപ്പ് കർമം രൂപത ചാൻസിലർ ഫാദർ ജോസ് കുളത്തൂർ നിർവ്വഹിച്ചു.പള്ളി വികാരി റവ ഡോക്ടർ തോമസ് പറയിടം അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ,ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്ജ്,പഞ്ചായത്ത് മെമ്പർമാരായ ജോമി തെക്കേക്കര,മാമച്ചൻ ജോസഫ്,മഞ്ചു സാബു,ബീന റോജോ,അൽഫോൺസാ സാജു തുടങ്ങിയവർ പങ്കെടുത്തു.
