കോതമംഗലം: കോതമംഗലം മണ്ഡലത്തെ പ്രകാശഭരിതമാക്കുവാൻ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി പാലമറ്റം ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ബെന്നി പോൾ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെസിമോൾ ജോസ്,പഞ്ചായത്ത് മെമ്പർമാരായ സാബു വർഗീസ്,ബിജു ചെറിയാൻ, ലിസി ജോണി,ഇ പി രഘു, അഡ്വക്കേറ്റ് കെ എസ് ജ്യോതികുമാർ തുടങ്ങിയവർ പങ്കെടുത്തു.
