കോതമംഗലം : പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി ധന സഹായ പദ്ധതി 2020-21 പ്രകാരം സര്‍ക്കാര്‍ / എയ്ഡഡ്,സ്‌പെഷ്യല്‍ / ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ പഠിക്കുന്നതും(സ്റ്റേറ്റ് സിലബസ്)ഗ്രാമസഭ ലിസ്റ്റ് നിലവില്‍ ഇല്ലാത്തതുമായ പഞ്ചായത്തുകളിലെ ഹൈസ്‌ക്കൂൾ,പ്ലസ് ടു തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷകൾ ക്ഷണിച്ചതായും, അപേക്ഷകൾ 2020 ആഗസ്റ്റ് 4 വരെ കോതമംഗലം ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസിൽ സ്വീകരിക്കുമെന്നും ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.
അപേക്ഷകര്‍ കുടുംബ വാര്‍ഷിക വരുമാനം 100000 രൂപയില്‍ താഴെയുള്ളവരും,800 സ്‌ക്വയര്‍ ഫീറ്റ് വരെ വിസ്തീര്‍ണ്ണമുള്ള വീടുള്ളവരും,മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി,കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്,വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂൾ മേലധികാരിയില്‍ നിന്നുമുള്ള സാക്ഷ്യപത്രം,കൈവശാവകാശം / ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് / മറ്റ് എജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, കോതമംഗലം പട്ടികജാതി വികസന ഓഫീസിൽ സമര്‍പ്പിക്കണമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.