Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിൽ നിന്നും 158 അതിഥി തൊഴിലാളികളെ ഇന്ന് അവരുടെ നാട്ടിലേക്ക് അയച്ചു- ആൻ്റണി ജോൺ എംഎൽഎ.

കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക്‌ ഡൗൺ ആയ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന കോതമംഗലം താലൂക്കിൽ നിന്നുള്ള 158 അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഒഡീഷ സംസ്ഥാനക്കാരായ 130 അതിഥി തൊഴിലാളികൾ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും,ബീഹാർ സ്വദേശികളായ 28 പേർ എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും നോൺ സ്റ്റോപ്പ് ട്രെയിനിൽ ആണ് നാട്ടിലേക്ക് മടങ്ങിയത്.

കോതമംഗലം താലൂക്കിൽ നിന്നും 6 കെ എസ് ആർ ടി സി ബസ്സുകളിലായിട്ടാണ് ഇവരെ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.റെയിൽവേ സ്റ്റേഷനിലും ഇവർക്കാവശ്യമായ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികൾക്ക് ഘട്ടം ഘട്ടമായി നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ സർക്കാർ എർപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....