Connect with us

Hi, what are you looking for?

CHUTTUVATTOM

പുലിയെ പിടികൂടുവാൻ ” ഓപ്പറേഷൻ ലെപേർഡ് ” രൂപീകരിച്ചു; കാട്ടു പന്നിയുടെ ആക്രമണത്തിനും അതിവേഗ പരിഹാരം.

പെരുമ്പാവൂർ: നിയോജക മണ്ഡല പരിധിയിൽ വരുന്ന വേങ്ങൂർ, കൂവപ്പടി പഞ്ചായത്ത്‌ പരിധിയിൽ വരുന്ന പാണിയേലി പോര് പ്രദേശത്ത് പുലി പിടി കൂടുവാൻ ” ഓപ്പറേഷൻ ലെപേർഡ് ” രൂപീകരിച്ചു. കൂവപ്പടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ബേസിൽ പോളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എൽദോസ് കുന്നപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എം. എൽ എ യുടെ നിർദ്ദേശപ്രകാരം പുലി പിടി കൂടുവാൻ ” ഓപ്പറേഷൻ ലെപേർഡ് “എന്ന പേരിൽ ടാസ്ക്ക് ഫോഴ്സിനെ രൂപീകരിച്ചു. ഒരാഴ്ച കൊണ്ട് തന്നെ പുലിയെ പിടികൂടുവാൻ സാധിക്കുമെന്ന് കണക്കാക്കുന്നു.

പുലിയുടെ സാന്നിധ്യം അടുത്തിടെയായി ഉണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു. മുൻപ് പ്രദേശത്തെ വീടുകളിലെ വളർത്തു നായ്ക്കളെ കൂട്ടത്തോടെ പുലി പിടിച്ചു തിന്ന സംഭവം ഉണ്ടായിട്ടുണ്ട്. വീടുകളിൽ കെട്ടിയിട്ടിരുന്ന വളർത്തു നായ്ക്കളെയാണു പുലി തട്ടി കൊണ്ടുപോയിരുന്നത്.

പുലിയുടെ കാലപാടുകൾ കാണുകയും ആളുകൾ പുലിയെ നേരിട്ട് കാണുകയും ചെയ്തതായി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഇത് കണക്കിലെടുത്ത് എൽദോസ് കുന്നപ്പിള്ളി എം എൽ എ യുടെയും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ബേസിൽ പോൾ, വേങ്ങൂർ പഞ്ചായത്ത്‌ പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ പ്രസ്തുത സ്ഥലം സന്നർശിക്കുകയും ചെയ്തിരുന്നു. തുടർനടപടികൾക്കായി ബ്ലോക്ക് പഞ്ചായത്തിൽ ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും യോഗം ചേർന്നു.

യോഗത്തിൽ പുളിയെ പിടി കൂടുവാൻ കൂടുതൽ കൂടുകൾ സ്ഥാപിക്കുവാനും, പുലിയുടെ സാന്നിധ്യം നിരീക്ഷിക്കുവാൻ ക്യാമറകൾ സ്ഥാപിക്കുവാനും , ഡ്രോൺ നീരീക്ഷണം തുടരുവാനും ധാരണയായി. അതുപോലെ തന്നെ കാട്ടു പന്നിയുടെ ആക്രമണം മൂലം കൃഷി നാശം സംഭവിക്കുന്ന കർഷകർക്ക് പന്നിയെ വെടി വച്ചു കൊല്ലുന്നതിന് അനുമതി ലഭിക്കുന്നതിന് അപേക്ഷ നൽകുന്ന ദിവസം തന്നെ അനുമതി നൽകുവാനും ധാരണയായി.

ആനകളുടെയും വന്യ ജീവികളുടെയും ആക്രമണം തടയുന്നതിനായി ഫെൻസിങ് സംവിധാനം കൂടുതൽ മേഖലയിൽ സ്ഥാപിക്കുവാൻ തിരുമാനമായി. വന്യ ജീവികളുടെ അതിക്രമം മൂലം കർഷകർക്ക് നിലവിൽ ഏകദേശം 40 ലക്ഷം രൂപയുടെ കൃഷി നാശനഷ്ടം കണക്കാക്കി സർക്കാരിൽ നിന്നും ലഭിക്കുവാൻ ഉണ്ടെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു. കർഷകർക്കും ജനങ്ങൾക്കും വന്യജീവികളുടെ ആക്രമണം മൂലം ഉണ്ടാവുന്ന നഷ്ടപരിഹാരം ഉടനെ നൽകണമെന്ന് സർക്കാരിനോട് എൽദോസ് കുന്നപ്പിള്ളി എം എൽ എ ആവശ്യപ്പെട്ടു.

യോഗത്തിൽ വേങ്ങൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ശില്പ സുധീഷ്, കൂവപ്പടി പഞ്ചായത്ത്‌ പ്രസിഡന്റ് മിനി ബാബു, ജില്ലാ പഞ്ചായത്ത്‌ അംഗം മനോജ്‌ മൂത്തേടൻ, കോടനാട് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ, വേങ്ങൂർ, കൂവപ്പടി പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

error: Content is protected !!