കവളങ്ങാട്: ഊന്നുകൽ പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ ഷാജു ഫിലിപ്പ് പതാക ഉയർത്തികൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു.സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി സുനി എം കുര്യൻ സ്വാഗതം ആശംസിക്കുകയും അനുമോദനങ്ങൾ അറിയിക്കുകയും ചെയ്തു. ഒന്നാം ദിനമായ ഇന്ന് ‘Child Rights ‘എന്ന വിഷയം ആസ്പദമാക്കി സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ ഷാനിൽ കെ എസ് ക്ലാസ്സ് നൽകുകയും, ‘Why I am a cadet “എന്ന തിന് സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ ജോഷി എം ൻ ക്ലാസ്സ് നൽകുകയും ചെയ്തു.ഊന്നുകൽ എസ് ഐ ശ്രീ ശരത് ചന്ദ്ര കുമാർ കുട്ടികളോട് സംവദിക്കുകയും ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു./Parade & PT പരിശീലനങ്ങൾക്ക് ശ്രീ ഫൈസൽ ടി എ, ശ്രീമതി നസീമ പി എ എന്നിവർ നേതൃത്വം നൽകി.
