മൂവാറ്റുപുഴ: വിക്ടേഴ്‌സ് ചാനലില്‍ ചിത്രം തെളിഞ്ഞു….. ഒമ്പതാം ക്ലാസ്സിലെ ഗണിതപാഠം തുടങ്ങുകയാണ്……. ചോക്കും ചൂരലുമില്ലാതെ മിനി സ്‌ക്രീനിന്റെ റിമോട്ട് കണ്‍ട്രോളുമായി പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്ത് എല്‍ദോ എബ്രഹാം എം.എല്‍.എ. മണ്ഡലത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം കരകഥമാകാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള വെര്‍ച്വല്‍ ക്ലാസ്സും സ്വന്തം ഓഫീസില്‍ സജ്ജീകരിച്ച് വിദ്യാര്‍ത്ഥി സമൂഹത്തിന് ഒപ്പം നില്‍ക്കുകയാണ് എം.എല്‍.എ. ഓണ്‍ലൈന്‍ ക്ലാസ്സ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം വന്നപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് മൂവാറ്റുപുഴയില്‍ നടത്തിയ സര്‍വ്വേയില്‍ 391 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ക്ലാസ്സ് ലഭ്യമാകാന്‍ അസൗകര്യം ഉണ്ടായിരുന്നത്. വിവിധ സംഘടനകളെ ഏകോപിപ്പിച്ച് എം.എല്‍.എയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ ഇടപെടലുകളിലൂടെ ഇത് 150 ആയി കുറയ്ക്കാന്‍ കഴിഞ്ഞു.
സമൂഹത്തേയും സേവന മേഖലയിലും പ്രവര്‍ത്തിക്കുന്ന സംഘടനകളെയും പോരായ്മ പരിഹരിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനത്തിന് സജ്ജമാക്കുന്ന പ്രവര്‍ത്തനത്തിലാണ് എം.എല്‍.എ. അതിന്റെ ഭാഗമായി സ്വന്തം ഓഫീസില്‍ വെര്‍ച്ച്വല്‍ ക്ലാസ്സും അദ്ദേഹം തന്നെ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യാദീപ്തി പദ്ധതിയുടെ ഭാഗമാണ്. ഓണ്‍ലൈന്‍ ക്ലാസ്സ് റൂമിന്റെ ഔദ്യോഗിക ആരംഭവും ലളിതമായ ചടങ്ങുകളോടെ നടന്നു. പഠിതാക്കളായ സമീപ പ്രദേശങ്ങളിലെ മൂന്ന് വിദ്യാര്‍ത്ഥികളും എത്തി. കോവിഡ് കാലത്ത് ഇനിയും വിദ്യാര്‍ത്ഥികളെ പഠിതാക്കളായി സ്വീകരിക്കും. വെര്‍ച്ച്വറല്‍ ക്ലാസ്സിന് ടീവിയും അനബന്ധ സൗകര്യങ്ങളും ഓരുക്കിയത് കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷനാണ്.
ഓണ്‍ലൈന്‍ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം.ഹാരീസ്, ആയവന പഞ്ചായത്ത് മുന്‍പ്രസിഡന്റ് ജോളി പൊട്ടയ്ക്കല്‍, എ.ഇ.ഒമാരായ ആര്‍.വിജയ, എ.സി.മനു,കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളായ ഡോ.ഈപ്പന്‍ ജോണ്‍, ഡോ.ഫിജി ഫ്രാന്‍സിസ്, ഡോ.ഷമീം അബൂബക്കര്‍, ഡോ.ലീന പോള്‍, ഡോ. കൃഷ്ണ ദാസ്, ജയകുമാര്‍, പോള്‍ കളരിക്കല്‍, രാഹുല്‍ കൃഷ്ണന്‍, നേതാക്കളായ കെ.എ.സനീര്‍, പോള്‍ പൂമറ്റം എന്നിവര്‍ സംമ്പന്ധിച്ചു.