കോതമംഗലം: ഓൺലൈൻ പഠന സഹായത്തിനായി നേര്യമംഗലം 46 ഏക്കർ 4 സെന്റ് കോളനിയിലെ സഹോദരങ്ങളായ ആറാം ക്ലാസിലും,രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആന്റണി ജോൺ എംഎൽഎ വീട്ടിലെത്തി ടെലിവിഷൻ കൈമാറി. സി പി ഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്,വാർഡ് മെമ്പർ അനീഷ് മോഹനൻ,ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ഷിജോ എബ്രഹാം,സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി കണ്ണൻ പി എസ് എന്നിവരും സന്നിഹിതരായിരുന്നു.
