കോതമംഗലം: ഓൺലൈൻ പഠന സഹായത്തിനായി ചേലാട് കള്ളാട് പ്രദേശത്തെ കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിലെ പന്ത്രണ്ടാം ക്ലാസിലും,പിണ്ടിമന ഗവൺമെന്റ് യു പി സ്കൂളിലെ ഏഴാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആന്റണി ജോൺ എംഎൽഎ വീട്ടിലെത്തി ടെലിവിഷൻ കൈമാറി. സി പി ഐ എം ലോക്കൽ സെക്രട്ടറി കെ പി മോഹനൻ, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ആദർശ് കുര്യാക്കോസ്,മേഖല സെക്രട്ടറി എൽദോസ് പോൾ,കെ എസ് കെ റ്റി യു ഏരിയ പ്രസിഡന്റ് എ വി ജോർജ്,ജോളി ഉലഹന്നാൻ എന്നിവരും സന്നിഹിതരായിരുന്നു.
