കോതമംഗലം: ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സൗകര്യങ്ങളില്ലാത്തവരെ സഹായിക്കാന്‍ വ്യക്തികളും സന്നദ്ധപ്രസ്ഥാനങ്ങളും ഇപ്പോൾ മുന്നോട്ട് വരുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പോള്‍ തന്‍റെ കവളങ്ങാട് ഉള്ള വീട്ടില്‍ സമീപപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സൗകര്യമൊരുക്കി മാതൃകയാകുകയാണ്. മലപ്പുറത്തെ ദേവികയെ പോലെയൊരു ദുഃഖകരമായ വാർത്ത ഇനിയുണ്ടാകരുതെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ ബാബു പോള്‍ വ്യക്തമാക്കുന്നു. കുട്ടികളെ പഠനത്തില്‍ സഹായിക്കാനായി പ്ലസ് ടു വിദ്യാർത്ഥിയായ മകന്‍ ജെറിനും ഒപ്പമുണ്ട്.
